റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരെ കേസ് എടുത്ത് പൊലീസ്. ഫ്ലാറ്റില്‍ അതിക്രമിച്ച് കയറിയെന്ന നടിയുടെ പരാതിയിലാണ് നടപടി. വാര്‍ത്താ സംഘം അനുമതിയില്ലാതെ ഫ്‌ലാറ്റിലെത്തി ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയെന്നാണ് പരാതി.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെ വാര്‍ത്താ സംഘം അനുമതിയില്ലാതെ ഫ്‌ലാറ്റിലെത്തി ലൈവ് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. നടിയുടെ മകള്‍ ഇതിനെ എതിര്‍ത്തെങ്കിലും സംഘം റിപ്പോര്‍ട്ടിങ് തുടരുകയായിരുന്നുവെന്ന് പറയുന്നു.
അരുണ്‍കുമാര്‍, റിപ്പോര്‍ട്ടറായ അഞ്ജലി, കാമറമാന്‍ ശ്രീകാന്ത് എന്നവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അനുമതിയില്ലാതെ അതിക്രമിച്ച് കയറല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.