യു.കെ.വാര്‍ത്തകള്‍

ആഷ്‌ലി കൊടുങ്കാറ്റ് 80 മൈല്‍ വേഗത്തില്‍ യുകെയില്‍; ഞായറാഴ്ച കനത്തമഴ

അതിശക്തമായ കാറ്റും കനത്ത മഴയുമായി ഇന്ന് രാത്രിയോടെ ആഷ്‌ലി കൊടുങ്കാറ്റ് യുകെയില്‍. അയര്‍ലന്‍ഡിലെ കാലാവസ്ഥാ കേന്ദ്രം നാമകരണം ചെയ്ത കൊടുങ്കാറ്റ് മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ വരെ ആഞ്ഞടിക്കും എന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ പറന്നുയരുന്ന മേല്‍കൂരകളും മറ്റു അവശിഷ്ടങ്ങളും മൂലം പരിക്കുകള്‍ക്കും മിറിവുകള്‍ക്കും ഇടയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്.

ഞായറാഴ്ച അതിരാവിലെ മൂന്നു മണി മുതല്‍ അര്‍ദ്ധരാത്രി വരെ സ്‌കോട്ട്‌ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, പടിഞ്ഞാറന്‍ വെയ്ല്‍സ് എന്നിവിടങ്ങളില്‍ പ്രാബല്യത്തില്‍ വരുന്ന യെല്ലോ വാര്‍ണിംഗ് ആണ് അതിലൊന്ന്. ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ അര്‍ദ്ധരാത്രിവരെ പടിഞ്ഞാറന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ 18 മണിക്കൂര്‍ നിലവിലുണ്ടാകുന്ന ആംബര്‍ വാര്‍ണിംഗ് ആണ് രണ്ടാമത്തേത്. മൂന്നാമത്തേത്, തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിവരെ വടക്കന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ ഒന്‍പതു മണിക്കൂര്‍ നേരത്തേക്ക് പ്രാബല്യത്തില്‍ വരുന്ന യെല്ലോ വാര്‍ണിംഗും.

അറ്റ്‌ലാന്റിക് സമുദ്രത്തിലെ അത്യന്തം സ്‌ഫോടകാന്മകമായ സൈക്ലോജെനെസിസ് (കാലാവസ്ഥാ ബോംബ്) എന്ന പ്രതിഭാസത്തില്‍ നിന്നാണ് 2024/25 സീസണിലെ നാമകരണം ചെയ്ത ആദ്യ കൊടുങ്കാറ്റായ ആഷ്‌ലി എത്തുന്നത്. ന്യൂനമര്‍ദ്ദം രൂപം കൊള്ളുകയും അതിന്റെ കേന്ദ്രമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ 24 മില്ലിബാര്‍ താഴുകയും ചെയ്യുന്ന പ്രതിഭാസമാണിത്. കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് വന്നതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലാണിലേയും സ്‌കോട്ട്‌ലാന്‍ഡിലെ കെറെയ്‌നിലേയും ഫെറി സര്‍വ്വീസുകള്‍ ഞായറാഴ്ച ഉണ്ടായിരിക്കില്ലെന്ന് പി ആന്‍ഡ് ഒ ഫെറീസ് അറിയിച്ചിട്ടുണ്ട്.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുന്നതിനും കെട്ടിടാവശിഷ്ടങ്ങള്‍ നിലം പതിക്കുന്നതിനും ഇടയുള്ളതിനാല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ വൈകാന്‍ ഇടയുണ്ടെന്ന് നാഷണല്‍ റെയിലും അറിയിക്കുന്നു.

അതേസമയം, ചില ട്രെയിനുകള്‍ റദ്ദാക്കുവാനും ഇടയുണ്ട് എന്ന് ട്രാന്‍സ്‌പോര്‍ട്ട് സ്‌കോട്ട്‌ലാന്‍ഡും അറിയിക്കുന്നു. ഫെറി സര്‍വ്വീസുകളും റദ്ദ് ചെയ്തേക്കും. വൈദ്യുതി വിതരണവും മൊബൈല്‍ ഫൊണ്‍ കവറേജും തടസ്സപ്പെടാന്‍ ഇടയുണ്ട് എന്ന് മുന്നറിയിപ്പുണ്ട്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions