സിനിമ

പുലര്‍ച്ചെ മൂന്ന് മണിക്ക് വീടിന് മുന്നില്‍ കൈക്കുഞ്ഞുമായി സ്ത്രീ, തന്നെ കുടുക്കാനുള്ള കെണിയെന്ന് ബാല

തന്റെ വീടിന് മുന്നില്‍ പുലര്‍ച്ചെയ്ക്ക് മൂന്നേകാലിന് നടന്ന അസാധാരണ സംഭവങ്ങളുടെ വീഡിയോ പങ്കുവച്ച് നടന്‍ ബാല. കൈക്കുഞ്ഞുമായി സ്ത്രീയും യുവാവും തന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു എന്നാണ് ബാല പറയുന്നത്. വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് താരം പുറത്ത് വിട്ടത്. ഒരു സ്ത്രീയും കുട്ടിയും ഒരു യുവാവുമാണ് ബാല പുറത്തുവിട്ട വീഡിയോയിലുള്ളത്.

വീടിന്റെ പ്രവേശന കവാടത്തില്‍ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോര്‍ തുറക്കുന്നതും കാണാം. എന്നാല്‍ ഇവര്‍ മാത്രമല്ല, വേറെയും ആള്‍ക്കാര്‍ വീടിന് പുറത്ത് ആ നേരത്ത് ഉണ്ടായിരുന്നു എന്നാണ് ബാലയുടെ വാദം. കോളിങ് ബെല്‍ അടിക്കുകയും, വാതില്‍ തട്ടി തുറക്കാനും ശ്രമം നടന്നുവെന്നും ബാല ആരോപിക്കുന്നുണ്ട്.

ആരും ആരുടെയും വീട്ടില്‍ ഈ നേരത്ത് വന്നു വാതില്‍ തുറക്കാന്‍ ശ്രമിക്കാന്‍ സാധ്യതയില്ല എന്നും ബാല പറയുന്നു. ഇതൊരു കെണിയാണ് എന്നാണ് ബാല പറയുന്നത്. ഇത് തന്നെ കുടുക്കാനുള്ള കെണിയാണെന്നും നടന്‍ ആരോപിക്കുന്നുണ്ട്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം കാര്യങ്ങള്‍ നേരിടുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ ബാലയെ അടുത്തിടെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions