യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് നഴ്‌സുമാരെയും രോഗികളെയും പാര്‍ക്കിംഗില്‍ പിഴിഞ്ഞ് ട്രസ്റ്റുകള്‍; കഴിഞ്ഞ വര്‍ഷം ഈടാക്കിയത് 243 മില്ല്യണ്‍ പൗണ്ട്

എന്‍എച്ച്എസിന്റെ പാര്‍ക്കിംഗ് കൊള്ള സകല സീമകളും ലംഘിക്കുന്നു. പാര്‍ക്കിംഗ് ഇനത്തില്‍ ആശുപത്രി ജീവനക്കാരെയും രോഗികളെയും ഒരു പോലെ പിഴിയുകയാണ്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നിരക്കിലാണ് എന്‍എച്ച്എസ് പാര്‍ക്കിംഗ് ഫീസായി പിഴിഞ്ഞെടുത്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

9.2 മില്ല്യണ്‍ പൗണ്ട് പാര്‍ക്കിംഗ് ചാര്‍ജ്ജായി ഈടാക്കിയ ഒരു എന്‍എച്ച്എസ് ട്രസ്റ്റ് രോഗികളെ ക്രൂരമായി ടാക്‌സ് ചെയ്യുകയാണെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഒരൊറ്റ വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന തുക കൈക്കലാക്കുന്ന ട്രസ്റ്റായി കുപ്രശസ്തി നേടിയത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കവന്‍ട്രി & വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റാണ്. അഞ്ച് മുന്‍വര്‍ഷങ്ങളിലും മറ്റേത് ട്രസ്റ്റിനേക്കാളും വരുമാനം നേടിയത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കവന്‍ട്രി & വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റാണ്.

ദേശീയ തലത്തില്‍ 2023/24 വര്‍ഷം രോഗികളും, സന്ദര്‍ശകരും എന്‍എച്ച്എസിന് പാര്‍ക്കിംഗിനായി നല്‍കിയത് 173.1 മില്ല്യണ്‍ പൗണ്ടാണ്. ജീവനക്കാരില്‍ നിന്ന് മാത്രമായി 69.8 മില്ല്യണ്‍ പൗണ്ടും പിരിച്ചെടുത്തു. ആകെ 242.9 മില്ല്യണ്‍ പൗണ്ട് കണ്ടെത്തിയത് ആഴ്ചയില്‍ 4.67 മില്ല്യണ്‍ പൗണ്ട് അല്ലെങ്കില്‍ ഓരോ മണിക്കൂറിലും 27,800 പൗണ്ട് എന്ന തോതിലാണ്.

ആശുപത്രിയിലേക്ക് പതിവായി യാത്രകള്‍ ആവശ്യമായി വരുന്നവരുടെ പോക്കറ്റടിക്കുന്ന പരിപാടിയാണ് ഇതെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും സന്ദര്‍ശനത്തെ പോലും ബാധിക്കുന്നതായാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ആശുപത്രികള്‍ വിദൂര സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നതും, മോശം പബ്ലിക് സംവിധാനങ്ങളും ജീവനക്കാര്‍ക്ക് കാര്‍ യാത്ര അത്യാവശ്യമായി മാറ്റുകയാണ്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions