യു.കെ.വാര്‍ത്തകള്‍

ഹാരിയും മേഗനും പിരിഞ്ഞു താമസിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍


ലണ്ടന്‍: 2018ല്‍ വിവാഹിതരായത് മുതല്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടിയ സെലിബ്രിറ്റി രാജദമ്പതികളാണ് ഹാരി രാജകുമാരനും നടിയും മോഡലുമായ മേഗന്‍ മാര്‍ക്കിളും. രാജകുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് യു.എസിലാണ് ദമ്പതികള്‍ ഇപ്പോള്‍ താമസിക്കുന്നത്. ഹാരിക്കും മേഗനും രണ്ട് മക്കളുമുണ്ട്. എന്നാല്‍ ഹാരിയും മേഗനും വഴി പിരിഞ്ഞു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഹാരിയും മേഗനും രണ്ടിടങ്ങളിലാണ് ജീവിക്കുന്നത് എന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തിടെ ഹാരി നടത്തിയ ഏകാന്ത ട്രിപ്പുകളാണ് വേര്‍പിരിയല്‍ റിപ്പോര്‍ട്ടിന് ബലമായി ചൂണ്ടിക്കാട്ടുന്നത്. ന്യൂയോര്‍ക്ക് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് ഹാരി തനിച്ചുപോയത്. അപ്പോഴൊക്കെ ഏറെ സന്തോഷവാനായി കാണപ്പെട്ടു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. യാത്രക്കിടെ ആളുകളുമായി പ്രസന്നതയോടെയാണ് ഹാരി ഇടപെട്ടത്. മാത്രമല്ല, യു.കെ, ലെസോതോ എന്നിവിടങ്ങളിലേക്കും ഹാരി സോളോ ട്രിപ്പ് നടത്തി. ഈയവസരങ്ങളിലെല്ലാം ഏറെ സന്തോഷവാനായാണ് ഹാരി കാണപ്പെട്ടത്.

ചാരിറ്റി പ്രവര്‍ത്തനങ്ങളടക്കം എല്ലാ ചടങ്ങുകള്‍ക്കും ഹാരിയും മേഗനും ഒന്നിച്ചേ പങ്കെടുത്തിട്ടുള്ളൂ. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ മേഗന്‍ തനിച്ചാണ് വന്നത്. മാത്രമല്ല, ഹാരിയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്നുപോലും മേഗന്‍ വിട്ടുനിന്നുവെന്നും വാര്‍ത്തകളുണ്ട്. 40ാം പിറന്നാള്‍ കുടുംബത്തിനൊപ്പമല്ല, സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹാരി ആഘോഷിച്ചത്. കുടുംബാംഗങ്ങളെയും സ്വന്തം നാടിനെയും ഹാരി വല്ലാതെ മിസ് ചെയ്യുന്നുമുണ്ട്. പതിവായി പബ്ബില്‍ പോകാനും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും ഏറെ ഇഷ്ടമുള്ളയാളാണ് ഹാരി. മേഗനെ വിവാഹം കഴിച്ചതോടെയാണ് രാജകുടുംബവുമായി ഹാരി അകന്നത്. സഹോദരന്‍ വില്യം രാജകുമാരനുമായുണ്ടായ പ്രശ്‌നങ്ങളാണ് ഹാരി കൊട്ടാരത്തില്‍ നിന്ന് പടിയിറങ്ങാനുള്ള കാരണം. ഗര്‍ഭിണിയായിരിക്കെ പോലും കൊട്ടാരത്തില്‍ നിന്ന് നിറത്തിന്റെയും മറ്റും പേരില്‍ രാജകുടുംബത്തില്‍ നിന്ന് നേരിട്ട അവഗണനയെ കുറിച്ച് പലതവണ മേഗന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ പിന്തുണയുമായി ഹാരി കൂടെ ഉണ്ടായിരുന്നു.
അതേസമയം, ഈ റിപ്പോര്‍ട്ടുകള്‍ ഹാരിയും മേഗനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തള്ളി. ഇരുവരും വ്യക്തിപരമായ പ്രോജക്ടുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പരസ്പരം പിന്തുണ നല്‍കി കരിയറില്‍ മുന്നോട്ട് പോകാനുള്ള അവസരം ഒരുക്കുകയാണ് രണ്ടുപേരും എന്നാണ് ഹാരിയുടെയും മേഗന്റെയും അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ഹോളിവുഡ് സിനിമകളിലും സ്വന്തം ബിസിനസിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണ് മേഗന്റെ ലക്ഷ്യം. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് ഹാരിയുടെ തീരുമാനം.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions