യു.കെ.വാര്‍ത്തകള്‍

പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാലെ ബജറ്റില്‍ എന്‍എച്ച്എസിന് ഫണ്ട് അനുവദിക്കൂവെന്ന് ഹെല്‍ത്ത് സെക്രട്ടറി

എന്‍എച്ച്എസിന് കണ്ണുംപൂട്ടി ഫണ്ട് അനുവദിക്കുന്ന പരിപാടി ഇനിയില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി. ബജറ്റില്‍ അനുവദിക്കുന്ന ഓരോ പൗണ്ടിനും പിന്നില്‍ പരിഷ്‌കാര നടപടികള്‍ വേണമെന്നാണ് നിബന്ധന.
തകര്‍ന്ന് കിടക്കുന്ന എന്‍എച്ച്എസിനെ ശരിപ്പെടുത്താനായി പരിഷ്‌കാരങ്ങളുടെ നിരയാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് അവതരിപ്പിക്കുന്നത്.

ബജറ്റില്‍ അനുവദിക്കുന്ന പണത്തിന് പിന്നില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വമ്പന്‍ ബജറ്റ് വെട്ടിക്കുറവ് നല്‍കുമ്പോഴാണ് ഹെല്‍ത്ത് സര്‍വ്വീസിന് മള്‍ട്ടി ബില്ല്യണ്‍ പൗണ്ട് പണമൊഴുക്ക് വരുന്നത്.

എന്നാല്‍ ഈ തുകയ്ക്ക് നിബന്ധനകള്‍ ബാധകമാണെന്ന് സ്ട്രീറ്റിംഗ് ഓര്‍മ്മിപ്പിച്ചു. വീക്കെന്‍ഡില്‍ ജോലി ചെയ്യിക്കല്‍, ടെക്‌നോളജിയുടെ അവതരണം എന്നിങ്ങനെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ടാണ് എല്ലാ നിക്ഷേപങ്ങളും വരിക. 'ചാന്‍സലറുമായുള്ള ചര്‍ച്ചകളില്‍ തീരുമാനത്തിലെത്തിയിട്ടുണ്ട്. വെല്ലുവിളി ഉണ്ടെങ്കിലും ബജറ്റ് സെറ്റില്‍മെന്റില്‍ തൃപ്തരാണ്. എന്നാല്‍ ബ്ലാക്ക് ചെക്ക് നല്‍കുന്ന കാലം കഴിയുകയാണ്. പണം വെറുതെ കിട്ടില്ല. എന്‍എച്ച്എസ് ധനകാര്യ അച്ചടക്കം പാലിക്കണം, കുറവുകള്‍ നിയന്ത്രിക്കണം', സ്ട്രീറ്റിംഗ് വ്യക്തമാക്കി.

എന്‍എച്ച്എസിനുള്ള 10 വര്‍ഷത്തെ പദ്ധതി ഈയാഴ്ച അവതരിപ്പിക്കാന്‍ ഇരിക്കുകയാണ് സ്ട്രീറ്റിംഗ്. തകര്‍ന്ന് കിടക്കുന്ന എന്‍എച്ച്എസിനെ ശരിപ്പെടുത്താനുള്ള പരിഷ്‌കാരങ്ങളുടെ നിരയാണ് ഹെല്‍ത്ത് സെക്രട്ടറി അവതരിപ്പിക്കുന്നത്. പുതിയ ഡിജിറ്റല്‍ പേഷ്യന്റ് പാസ്‌പോര്‍ട്ട് അവതരിപ്പിക്കാനും സ്ട്രീറ്റിംഗ് തയ്യാറാകും. ഇതുവഴി എന്‍എച്ച്എസ് ആപ്പില്‍ അപ്പോയിന്റ്‌മെന്റ്, ടെസ്റ്റ് ഫലങ്ങള്‍ എന്നിവ രേഖപ്പെടുത്താനും വഴിയൊരുങ്ങും.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions