സിനിമ

നാലാം വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ബാല

താന്‍ വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന് നടന്‍ ബാല. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണെന്ന വിവരം ബാല വ്യക്തമാക്കിയിട്ടില്ല. നിയമപരമായി വീണ്ടും വിവാഹിതനാകും. തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ വരരുതെന്നും ബാല വ്യക്തമാക്കി.

തന്റെ നാലാം വിവാഹത്തെ കുറിച്ചാണ് ബാല സംസാരിച്ചത്. ഗായിക അമൃതയ്ക്ക് മുമ്പ് ഒരു കന്നടക്കാരിയായ പെണ്‍കുട്ടിയെയാണ് ബാല വിവാഹം ചെയ്തു. അമൃത തന്നെയാണ് ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞത്. തനിക്ക് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു, എന്നാല്‍ അത് വൈകിയാണ് താന്‍ അറിഞ്ഞത് എന്നായിരുന്നു അമൃത പറഞ്ഞത്.

അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോക്ടര്‍ എലിസബത്തിനെയാണ് ബാല മൂന്നാമത് വിവാഹം ചെയ്തത്. എലിസബത്തുമായി വേര്‍പിരിഞ്ഞു എന്നാണ് വിവരം. എങ്കിലും ഇവരുടെ വിവാഹമോചനത്തെ കുറിച്ച് ബാലയോ എലിസബത്തോ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, മുന്‍ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. മകളെ കാണാന്‍ തന്നെ അനുവദിക്കാറില്ലെന്ന് പറഞ്ഞതോടെ, ബാലയുടെ മകള്‍ തന്നെ നടനെതിരെ രംഗത്തെത്തിയിരുന്നു. അമ്മയെയും തന്നെയും ഉപദ്രവിക്കുന്ന അച്ഛനെ സ്‌നേഹിക്കാന്‍ കാരണങ്ങളില്ല എന്നായിരുന്നു മകള്‍ പറഞ്ഞത്.

മുന്‍ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തത്. പിന്നാലെ നടന് ജാമ്യവും ലഭിച്ചിരുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions