പലസ്തീന്‍ പ്രശ്‌നത്തിന് പിന്നാലെ യുകെയില്‍ മുസ്ലീം വിരുദ്ധ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. മുസ്ലീം പള്ളികളുടെ സുരക്ഷ കൂട്ടാന്‍ സര്‍ക്കാര്‍ മൂന്നു മില്യണ്‍ പൗണ്ടിന്റെ ധന സഹായമാണ് നല്‍കിയത്. 2022 മുതല്‍ 23 വരെയുള്ള കാലഘട്ടമാണ് ഏറ്റവും അധിക തുക ഇതിനായി വിനിയോഗിച്ചത്.
മുസ്ലീം വിരുദ്ധ സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ സര്‍ക്കാരും മുന്‍കരുതലെടുത്തിരിക്കുകയാണ്. 2023 ല്‍ ഫണ്ടിനായുള്ള അപേക്ഷ നല്‍കിയത് 304 ആണ്. യുകെയില്‍ രണ്ടായിരത്തിലേറെ മസ്ജിദുകളും പ്രാര്‍ത്ഥനാ മുറികളുമുണ്ടെങ്കിലും ചെറിയ ശതമാനം ആരാധനാലയങ്ങള്‍ക്ക് മാത്രമേ ഈ ഫണ്ട് ഉപയോഗിച്ചുള്ള സംരക്ഷണം ലഭിക്കൂ. ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതോടെ മുസ്ലീം വിരുദ്ധ കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നതായിട്ടാണ് കണക്ക്.
ചിലര്‍ മാത്രമാണ് ഫണ്ടിനായി അപേക്ഷിക്കുന്നത്. പലര്‍ക്കും ഫണ്ടിനെ കുറിച്ച് അറിയില്ല. ആദ്യം അപേക്ഷിച്ച് കിട്ടിയില്ലെങ്കില്‍ വീണ്ടും അപേക്ഷിക്കാറുമില്ലെന്നും മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ ജനറല്‍ സെക്രട്ടറി പറയുന്നു.