യു.കെ.വാര്‍ത്തകള്‍

വെയില്‍സില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

വെയില്‍സില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 7.30-ഓടെയാണ് ലാന്‍ബ്രിന്‍മെയര്‍ ഗ്രാമത്തിന് സമീപമുള്ള ലൈനില്‍ വെച്ച് അപകടം ഉണ്ടായത്. ഒരു പുരുഷന്‍ മരിച്ചതായി ഡൈഫെഡ്-പോവിസ് പോലീസ് സ്ഥിരീകരിച്ചു. 15 പേര്‍ക്ക് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരുക്കുകള്‍ സാരമുള്ളതല്ലെന്നാണ് സൂചന. രണ്ട് ട്രെയിനുകളില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തി.

രണ്ട് ട്രെയിനുകള്‍ കൂട്ടിമുട്ടിയതായി റിപ്പോര്‍ട്ട് ലഭിച്ചാണ് സ്ഥലത്തെത്തുന്നതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറഞ്ഞു. വേഗത കുറഞ്ഞ ട്രെയിന്‍ ഇടിച്ചതിനാല്‍ ആഘാതം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. പാരാമെഡിക്കുകളും, ഫയര്‍ & റെസ്‌ക്യൂ സംഘവും, ഡൈഫെഡ് പോവിസ് പോലീസും സ്ഥലത്തെത്തി.

ഷ്രൂസ്ബറിയില്‍ നിന്നും ആബെറിറ്റ്‌സ്‌വിത്തിലേക്ക് പോയ സര്‍വ്വീസനും, മാഷിന്‍ലെത്തില്‍ നിന്നും ഷ്രൂസ്ബറിയിലേക്ക് പോയ ട്രെയിനുമാണ് അപകടത്തില്‍ പെട്ടതെന്ന് നെറ്റ്‌വര്‍ക്ക് റെയിലും, ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ വെയില്‍സും പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ലൈന്‍ അടച്ചിട്ടതിനാല്‍ നാഷണല്‍ റെയില്‍ എന്‍ക്വയറി മുഖാന്തിരം യാത്രകള്‍ക്ക് മുന്‍പ് പരിശോധിച്ച ശേഷം ഇറങ്ങണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓടുന്ന ട്രെയിന്‍ നിര്‍ത്താന്‍ കഴിയാതെ വന്നതോടെ ഡ്രൈവര്‍ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായി ദൃക്‌സാക്ഷി പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. ചില യാത്രക്കാരുടെ പല്ല് പോകുകയും, മറ്റ് ചിലരുടെ വാരിയെല്ല് പൊട്ടുകയും ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions