ഹോട്ടല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന പതിനെട്ടുകാരിയായ ഒരു ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കൂടെയുണ്ടായിരുന്ന ബ്രിട്ടീഷുകാരന്‍ തന്നെയായ ഒരു കൗമാരക്കാരനാണ് പ്രതി എന്നും പരാതിയില്‍ പറയുന്നു. ഗ്രീക് ദ്വീപായ കോര്‍ഫുവിലെ തെക്കേ അറ്റത്തുള്ള കാവോസിലാണ് സംഭവം. ഉടനടി ചാടിയെഴുന്നേറ്റ താന്‍ അക്രമിയോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചുവെന്നും, എന്താണെന്നറിയില്ല എന്ന് പറഞ്ഞ് അയാള്‍ ക്ഷമാപണം നടത്തിയെന്നും യുവതി പറയുന്നു. പ്രതിയ്ക്കും 18 വയസാണ് .
ഇവര്‍ തമ്മിലുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്ത് യുവതി പരാതിക്കൊപ്പം പോലീസിന് നല്‍കിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് കുറ്റാരോപിതനായ യുവാവിനെതിരെ ബലാത്സംഗത്തിന് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതിനിടെ ആശയവിനിമയത്തിന് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സ്വകാര്യത ലംഘിച്ചതിന് യുവതിക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.