യു.കെ.വാര്‍ത്തകള്‍

24കാരനെ വെടിവെച്ച് കൊന്ന മെറ്റ് പോലീസ് ഓഫീസര്‍ക്കെതിരായ കൊലക്കുറ്റം തള്ളി; പ്രതിഷേധം

സൗത്ത് ലണ്ടനില്‍ വെച്ച് സായുധ ഓഫീസര്‍മാര്‍ വളഞ്ഞപ്പോള്‍ വാഹനം ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച 24-കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് എതിരായ കൊലക്കുറ്റം റദ്ദാക്കി കോടതി. ക്രിസ് കാബ ഓടിച്ചിരുന്ന ഓഡി ക്യൂ8ന് നേര്‍ക്കാണ് വിന്‍ഡ്‌സ്‌ക്രീനിലൂടെ 40-കാരന്‍ മാര്‍ട്ടിന്‍ ബ്ലേക്ക് ഒരു ബുള്ളറ്റ് തൊടുത്തത്.

ഈ സംഭവത്തില്‍ ഓഫീസര്‍ക്ക് എതിരായ കൊലക്കുറ്റമാണ് കോടതി തള്ളിയത്. എന്നാല്‍ വിധി അനീതിയുടെ വേദന സമ്മാനിക്കുന്നതാണെന്ന് ക്രിസ് കാബയുടെ കുടുംബം പ്രതികരിച്ചു. കേവലം മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ജൂറി ബ്ലേക്കിനെ കുറ്റവിമുക്തനാക്കിയത്. വിധിയില്‍ ബ്ലേക്ക് വികാരപരമായി പെരുമാറിയപ്പോള്‍ കാബയുടെ കുടുംബം നിശബ്ദമായി സാക്ഷികളായി.

'ഒരു കുടുംബവും ഇത്തരമൊരു ദുഃഖം അനുഭവിക്കരുത്. ക്രിസിനെ ഞങ്ങളില്‍ നിന്നും തട്ടിയെടുത്തു, ഇപ്പോള്‍ ഈ തീരുമാനം അവനെ പോലെ മറ്റ് നിരവധി പേരുടെ ജീവന് സിസ്റ്റത്തിന് ഒരു പ്രശ്‌നമല്ലെന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ മകന് ഇതിലേറെ അര്‍ഹതയുണ്ട്', ക്യാംപെയിന്‍ ഗ്രൂപ്പ് ഇന്‍ക്വസ്റ്റ് പ്രസ്താവിച്ചു.

പോലീസ് അതിക്രമങ്ങള്‍ നേരിട്ട എല്ലാവരുടെയും തോല്‍വിയാണ് വിധിയെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ ഇതില്‍ തങ്ങള്‍ നിശബ്ദരാകില്ലെന്നും, നീതിക്കും, മാറ്റത്തിനുമായി പോരാട്ടം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം സഹഓഫീസര്‍മാര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റുമെന്ന് തോന്നിയ നിമിഷത്തിലാണ് ബ്ലേക്ക് നിറയൊഴിച്ചതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ മാര്‍ക്ക് റൗളി പറഞ്ഞു.

2022 സെപ്റ്റംബറിലാണ് സൗത്ത് ലണ്ടനിലെ സ്ട്രീത്താമില്‍ വെച്ച് വെടിവെപ്പ് നടന്നത്. ഒരു ദിവസം മുന്‍പ് ബ്രിക്സ്റ്റണില്‍ ഉണ്ടായ വെടിവെപ്പിന് ശേഷം രക്ഷപ്പെടാനായി ഉപയോഗിച്ച ഔഡി കാര്‍ തിരിച്ചറിഞ്ഞ ഓഫീസര്‍മാര്‍ വാഹനം തടഞ്ഞു. പല പോലീസ് കാറുകള്‍ ചുറ്റും എത്തിയതോടെ നിരായുധനായ കാബ വാഹനം പല തവണ മുന്നോട്ടും, പിന്നോട്ടും ഓടിച്ചു.
ഓഫീസര്‍മാര്‍ക്ക് നേരെ ഇയാള്‍ വാഹനം ഓടിച്ച് കയറ്റുമെന്ന് തോന്നിയതോടെയാണ് താന്‍ നിറയൊഴിച്ചതെന്ന് ബ്ലേക്ക് ജൂറിയോട് പറഞ്ഞു. എന്നാല്‍ വാഹനം നിര്‍ത്താതെ കൈ ഉയര്‍ത്താന്‍ തയ്യാറാകാതിരുന്ന ചെറുപ്പക്കാരനോട് തോന്നിയ ദേഷ്യത്തിലാണ് ബ്ലേക്ക് നിറയൊഴിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കോടതി ബ്ലേക്കിനെ വെറുതെവിട്ടതോടെ മെറ്റ് ഓഫീസര്‍മാര്‍ക്കും ആശ്വാസമായെങ്കിലും ബ്ലാക്ക് ലൈവ്‌സ് മാറ്ററിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ കോടതിക്ക് പുറത്ത് പ്രതിഷേധങ്ങള്‍ നടത്തി.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions