യു.കെ.വാര്‍ത്തകള്‍

ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ നൂറാം വര്‍ഷം; വിമാനത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങള്‍ നല്‍കാന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ്

ലണ്ടന്‍: ഇന്ത്യയ്ക്കും യുകെയ്‌ക്കുമിടയിലുള്ള വിമാന സര്‍വീസുകളുടെ 100 വര്‍ഷം ആഘോഷിക്കാന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ്. നവംബര്‍ അവസാനം വരെ, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫ്ലൈറ്റില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങള്‍ നല്‍കാനാണ് ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ തീരുമാനം.


തേങ്ങാ ചോറും മട്ടന്‍ കറിയുമാണ് വിഭവങ്ങളിലെ പ്രധാന ആകര്‍ഷണം. നിലവില്‍ ഇന്ത്യയില്‍ നിന്ന് ലണ്ടന്‍ ഹീത്രൂവിലേക്ക് ആഴ്ചയില്‍ 56 വിമാന സര്‍വീസുകളാണ് ബ്രിട്ടിഷ് എയര്‍വേയ്‌സ് നടത്തുന്നത്.

പ്രതിദിനം മുംബൈയില്‍ നിന്ന് മൂന്നും ഡല്‍ഹിയില്‍ നിന്ന് രണ്ടും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സര്‍വീസ് വീതമാണ് കമ്പനി നടത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായ് ഇന്ത്യന്‍ വിഭവങ്ങള്‍ മാത്രമല്ല നൂറിലധികം ഇന്ത്യന്‍ സിനിമകളും യാത്രക്കാര്‍ക്കായ് വിമാനത്തില്‍ ഒരുക്കിയിട്ടുണ്ട്.

അതിനിടെ വ്യാജ ബോംബ് ഭീഷണികള്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട് .ഇത് വിമാനങ്ങളുടെ സമയ ക്രമത്തെയും യാത്രയെയും പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ 6 ദിവസത്തിനുള്ളില്‍ നൂറിലേറെ ബോംബ് ഭീഷണികളാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ലഭിച്ചത്.

കൊച്ചിയില്‍ നിന്നു പുറപ്പെട്ട 2 വിമാനങ്ങള്‍ക്ക് നേരെ ചൊവ്വാഴ്ചയും വ്യാജ ബോംബ് ഭീഷണി ഉണ്ടായി . എയര്‍ ഇന്ത്യയുടെ കൊച്ചി-ലണ്ടന്‍ ഗാറ്റ്‍വിക് (എഐ 149) വിമാനത്തിനും കൊച്ചി-ബെംഗളുരു- ലക്നൗ (6ഇ 196) വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് ഭീഷണി പരിശോധിക്കാന്‍ രണ്ടു തവണ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബിറ്റിഎസി) യോഗം ചേര്‍ന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. രണ്ടു വിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു വിമാനക്കമ്പനികളുടെ ‘എക്സ്’ (മുന്‍ ട്വിറ്റര്‍) അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശമെത്തിയത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions