യു.കെ.വാര്‍ത്തകള്‍

മൂന്നാഴ്ച മുന്‍പ് യോര്‍ക്ക്ഷയറില്‍ കാണാതായ നഴ്‌സിന്റെ മൃതദേഹം നദിയില്‍ കണ്ടെത്തി

മൂന്നാഴ്ച മുന്‍പ് യോര്‍ക്ക്ഷയറില്‍ നിന്ന് കാണാതായ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തി. ഇവരെ അവസാനമായി കണ്ട സ്ഥലത്തുനിന്നും ഏറെ അകലെയല്ലാതെ നടിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡെര്‍വെന്റ് നദിയിലാണ് മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെത്തിയതെന്ന് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ വെയ്ന്‍ ഫോക്‌സ് പറഞ്ഞു. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ മാള്‍ട്ടനിലുള്ള തന്റെ വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് പുറത്തിറങ്ങിയതില്‍ പിന്നെയാണ് 34 കാരിയായ വിക്ടോറിയ ടെയ്ലറെ കാണാതാവുന്നത്.

വിക്ടോറിയ ടെയ്ലറുടെ സ്വന്തം സാധനങ്ങളില്‍ ചിലത് കണ്ടെത്തിയതിന് വളരെ അടുത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഔപചാരികമായ തിരിച്ചറിയല്‍ ഇനിയും നടത്തേണ്ടതുണ്ടെങ്കിലും ടെയ്ലറുടെ കുടുംബത്തെ ഈ വിവരം അറിയിച്ചിട്ടുണ്ട്. വിക്ടോറിയയുടെ തിരോധാനത്തില്‍ അതീവ ഹൃദയവേദന അനുഭവിച്ചിരുന്ന കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ പ്രാദേശിക സമൂഹത്തിനോട് കുടുംബാംഗങ്ങള്‍ കൃതജ്ഞത അറിയിച്ചു.

കാണാതാകുന്ന ദിവസം, നദിയുടെ കരയിലുള്ള ഒരു പ്ലേ പാര്‍ക്കിന് നേരെ വിക്ടോറിയ നടക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഇതായിരുന്നു അവരെ അവസാനമായി കണ്ട സന്ദര്‍ഭം. അതേ ദിവസം രാവിലെ ഒരു ബി പി ഗാരേജില്‍ നിന്നും അവര്‍ നിരവധി സാധനങ്ങള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 10 ന് ആയിരുന്നു ഇവരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions