സിനിമ

സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ എനിക്ക് പിആര്‍ വേണ്ട: സായ് പല്ലവി


സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ തനിക്ക് പിആര്‍ ഏജന്‍സികളുടെ ആവശ്യമില്ലെന്ന് നടി സായ് പല്ലവി. ബോളിവുഡില്‍ നിന്നുള്ള ഒരാള്‍ തന്നോട് പിആര്‍ ഏജന്‍സികളെ കുറിച്ച് സംസാരിച്ചിരുന്നു എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ല എന്നാണ് സായ് പല്ലവി പറയുന്നത്.

‘അമരന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി പ്രതികരിച്ചത്. ”ഒരു പിആര്‍ ഏജന്‍സിയുടെ ആവശ്യമുണ്ടോ എന്ന് ബോളിവുഡില്‍ നിന്നുള്ള ഒരാള്‍ എന്നോട് ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ സിനിമകള്‍ ചെയ്യുകയും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പിആര്‍ ഏജന്‍സികളുടെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല.”

അതുകൊണ്ട് തന്നെ എന്താണ് പിആറിന്റെ ആവശ്യം എന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ക്ക് പറയാന്‍ കൃത്യമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല. ഞാന്‍ സിനിമ ചെയ്യാതിരിക്കുമ്പോഴും ആളുകള്‍ എന്നെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കണമെന്ന് അയാള്‍ പറഞ്ഞു. അത് എന്തിനാണ് എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.'

'എല്ലാവരും എന്നെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരുന്നാല്‍ ബോര്‍ ആവില്ലേ? അത് എന്തിനെന്ന് എനിക്ക് മനസിലാവുന്നില്ല' എന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം, ‘രാമായണ’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സായ് പല്ലവി. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രം നിതീഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ സീത ആയാണ് സായ് പല്ലവി വേഷമിടുന്നത്. കന്നഡ സൂപ്പര്‍ താരം യാഷ് ആണ് ചിത്രത്തില്‍ രാവണന്‍ ആയി വേഷമിടുന്നത്. 500 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് ഭാഗങ്ങള്‍ ആയാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions