സിനിമ

വേണമെങ്കില്‍ നുള്ളി നോക്കാം, എന്റെ മുഖം പ്ലാസ്റ്റിക് അല്ല- നയന്‍താര

താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി നടി നയന്‍താര. ഓരോ വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെടുന്നു എന്ന കാര്യം വിശദീകരിച്ചു കൊണ്ടാണ് നയന്‍താര സംസാരിച്ചത്. മുഖത്ത് താന്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും നയന്‍താര പറയുന്നുണ്ട്.

റെഡ് കാര്‍പെറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് നടി വിശദീകരിച്ചു. 'എനിക്ക് എന്റെ പുരികം ഭംഗിയാക്കുന്നത് ഇഷ്ടമാണ്. അത് മികച്ചതാക്കാന്‍ ഞാന്‍ ആവശ്യത്തിന് സമയവും ചിലവഴിക്കാറുണ്ട്. കാരണം ഇത് യഥാര്‍ത്ഥ ഗെയിം ചേഞ്ചറാണ്.'

'വര്‍ഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം. പക്ഷേ, പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല. ഇത് തെറ്റാണ്. കൃത്യമായ ഡയറ്റ് ഞാന്‍ പാലിക്കുന്നുണ്ട്. അതിനാല്‍ ഭാരത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചു.'

'എന്റെ കവിളുകളില്‍ നിങ്ങള്‍ക്ക് നുള്ളി നോക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് നിങ്ങള്‍ക്ക് മനസിലാകും' എന്നാണ് നയന്‍താര അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ‘ടെസ്റ്റ്’ എന്ന ചിത്രമാണ് നയന്‍താരയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസ് ആകുമെന്നാണ് സൂചന. 'മണ്ണാങ്കട്ടി സിന്‍സ് 1960' ആണ് നടിയുടെതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. 'തനി ഒരുവന്‍ 2, 'മൂക്കുത്തി അമ്മന്‍ 2' എന്ന ചിത്രങ്ങളിലാണ് നയന്‍താര അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions