സിനിമ

ഐഎഫ്എഫ്കെ ഡിസംബര്‍ 13 മുതല്‍ 20 വരെ; അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ രണ്ട് ചിത്രങ്ങള്‍



29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കും. ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ രണ്ട് ചിത്രങ്ങളുമാണ് ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ആര്യന്‍ ചന്ദ്ര പ്രകാശിന്റെ ആജൂര്‍ (ബാജിക), വിപിന്‍ രാധാകൃഷ്ണന്റെ അങ്കമ്മാള്‍ (തമിഴ്), ജയ്ചെങ് സായ് ധോതിയയുടെ ബാഗ്ജാന്‍ (അസമീസ്), ആരണ്യ സഹായിയുടെ ഹ്യൂമന്‍സ് ഇന്‍ ദ ലൂപ് (ഹിന്ദി), അഭിലാഷ് ശര്‍മ ഒരുക്കിയ ഇന്‍ ദ നെയിം ഓഫ് ഫയര്‍ (മഗഹി), സുഭദ്ര മഹാജന്‍ ഒരുക്കിയ സെക്കന്‍ഡ് ചാന്‍സ് (ഹിന്ദി), ഭരത് സിങ് പരിഹാറിന്റെ ഭേദിയ ദസാന്‍ (ഹിന്ദി) എന്നിവയാണ് ‘ഇന്ത്യന്‍ സിനിമ ഇന്ന്’ വിഭാഗത്തില്‍ ഇടം നേടിയത്.


അഭിജിത്ത് മജുംദാര്‍ ഒരുക്കിയ ബോഡി (ഹിന്ദി), ജയന്‍ ചെറിയാന്‍ ഒരുക്കിയ റിഥം ഓഫ് ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്. മേളയുടെ ലോഗോയും ബ്രാന്‍ഡ് ഐഡന്റിറ്റി കണ്‍സെപ്റ്റും തയാറാക്കിയത് കണ്ണൂര്‍ സ്വദേശിയായ വിഷ്വല്‍ ഡിസൈനര്‍ അശ്വന്ത് ആണ്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions