സിനിമ

'മയക്കത്തിനിടെ ആരോ ദേഹത്തു തൊടുന്നതുപോലെ...'; മോശം അനുഭവം വെളിപ്പെടുത്തി നടി അനുമോള്‍


ബസില്‍ യാത്ര ചെയ്യുമ്പോള്‍ തനിക്ക് നേരെയുണ്ടായ അതിക്രമം വെളിപ്പെടുത്തി സീരിയല്‍-ചാനല്‍ താരം അനുമോള്‍. ഒരിക്കല്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ബസ്സില്‍ പോകുമ്പോള്‍ ഉണ്ടായ മോശം അനുഭവമാണ് അനുമോള്‍ വെളിപ്പെടുത്തിയത്.

തൊട്ടാവാടി പരുവം മാറി. നല്ല ധൈര്യവുമായി. ലൊക്കേഷനിലും പ്രോഗ്രാമിനുമെല്ലാം ഒറ്റയ്ക്കാണു പോകുന്നത്. ആരെങ്കിലും മോശമായി പെരുമാറിയാല്‍ പ്രതികരിക്കണമെന്ന് അമ്മ പറയും. പലപ്പോഴും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്.

ഒരിക്കല്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ബസ്സില്‍ പോവുകയാണ്. രാത്രിയാണ്. മയക്കത്തിനിടെ ആരോ ദേഹത്തു തൊടുന്നതുപോലെ തോന്നി. ഉറക്കത്തിനിടയില്‍ തോന്നിയതാകും എന്നാണു കരുതിയത്. അടുത്തിരുന്നയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതാണെന്ന് പിന്നെ മനസ്സിലായി. ഒട്ടും വൈകിയില്ല, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു.

ബസ്സിലെ കണ്ടക്ടര്‍ ഉള്‍പ്പെടെ വിട്ടുകളഞ്ഞേക്കൂ എന്ന രീതിയിലാണ് സംസാരിച്ചത്. അയാളെ ബസ്സില്‍ നിന്ന് ഇറക്കിവിട്ടേ പറ്റൂ എന്നു ഞാന്‍ വാശി പിടിച്ചു. ഒടുവില്‍ അയാളെ വഴിയില്‍ ഇറക്കിയശേഷമാണ് ബസ് മുന്നോട്ടു പോയത്.

അതിക്രമം നടന്നാല്‍ അപ്പോള്‍ പ്രതികരിക്കണം. അല്ലാതെ മിണ്ടാതിരുന്നിട്ടോ വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിട്ടോ കാര്യമില്ല. അടി വേണ്ടിടത്ത് അടി തന്നെ വേണം. അതാണ് എന്റെ നിലപാട്- അനുമോള്‍ പറഞ്ഞു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions