യു.കെ.വാര്‍ത്തകള്‍

കെമി ബാഡ്‌നോക്ക് പുതിയ ടോറി നേതാവ്

ലണ്ടന്‍: കഴിഞ്ഞ തവണത്തെപ്പോലെ ക്ലൈമാക്സിലുണ്ടായ ട്വിസ്റ്റിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി കെമി ബാഡ്‌നോക്ക് തിരഞ്ഞെടുക്കപ്പെട്ടു. റോബര്‍ട്ട് ജെന്റിക്കിനാണു സാധ്യത എന്ന രീതിയിലായിരുന്നു വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ റിഷി സുനാകിന്റെ പിന്‍ഗാമിയായി എത്തുന്നത് വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളായി.

നൈജീരിയയില്‍ വളര്‍ന്ന ബാഡ്‌നോക്ക് യുകെയിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരിയാണ്. ജൂലൈയില്‍ കണ്‍സര്‍വേറ്റീവുകളെ അവരുടെ എക്കാലത്തെയും മോശമായ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച സുനാകില്‍ നിന്ന് അവര്‍ ചുമതലയേറ്റു.

തന്റെ പ്രചാരണ വേളയില്‍, കണ്‍സര്‍വേറ്റീവുകളെ "ആദ്യ തത്വങ്ങളിലേക്ക്" തിരികെ കൊണ്ടുവരുമെന്നും ഒരു പുതിയ നയ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തുന്നതിന് വരും മാസങ്ങളില്‍ അവലോകനങ്ങളുടെ ഒരു പരമ്പര ആരംഭിക്കുമെന്നും ബാഡ്‌നോക്ക് പ്രതിജ്ഞയെടുത്തു.

എട്ടര വര്‍ഷത്തിനുള്ളിലെ ആറാമത്തെ ടോറി നേതാവ് കൂടിയാണ് അവര്‍, വിഘടിത പാര്‍ട്ടിയെ ഒന്നിപ്പിക്കുന്ന വെല്ലുവിളിയാണ് മുമ്പിലുള്ളത്. തന്റെ വിജയ പ്രസംഗത്തില്‍, "സത്യം പറയാനുള്ള സമയമാണിത്", "ബിസിനസ്സിലേക്ക് ഇറങ്ങുക" എന്ന് ബാഡെനോക്ക് അംഗങ്ങളോട് പറഞ്ഞു. മുന്‍ ബിസിനസ് സെക്രട്ടറിയായിരുന്നു ബാഡ്‌നോക്ക്.

എംപിമാര്‍ക്ക് താത്പര്യം കെമി ബാഡ്നോകിനോട് ആണെങ്കിലും അണികളില്‍ താല്‍പര്യം റോബര്‍ട്ട് ജെന്റികിനോടാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ . അതുകൊണ്ടു വിജയം റോബര്‍ട്ട് ജെന്റിക്കിനായിരിക്കും എന്ന നിലയിലായിരുന്നു അഭ്യൂഹം.

പാര്‍ട്ടി അണികളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ റോബര്‍ട്ട് ജെന്റിക് വിജയം തന്റെ ഭാഗത്താകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു .

പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് സമാപിച്ചത്. നാലുമാസം നീണ്ട മാരത്തോണ്‍ തിരഞ്ഞെടുപ്പ് പ്രക്രിയയായിരുന്നു നടന്നത്.

പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ തിളങ്ങാന്‍ കഴിയാതെ പോയവരാണ് ജെന്റിക്കും ബാഡ്‌നോക്കുമെന്നതാണ് ശ്രദ്ധേയം. പാര്‍ട്ടി സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ക്ലെവര്‍ലി പുറത്തായത് അപ്രതീക്ഷിതമായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരുന്നു. 24 ശതമാനത്തില്‍ താഴെ വോട്ടുകളോടെ 121 സീറ്റുകളില്‍ മാത്രമാണ് ടോറി പാര്‍ട്ടിയ്ക്ക് വിജയിക്കാനായത്. ആ നിലയില്‍ നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതും ബജറ്റിന് പിന്നാലെ ലേബര്‍ സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനം ശക്തമാക്കാനും ആയിരിക്കും കെമി ബാഡ്നോക്കിന്റെ ശ്രമം.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions