എന്‍എച്ച്എസിനെ കൂടുതല്‍ താളം തെറ്റിച്ചതായിരുന്നു കോവിഡ് മഹാമാരി. അതിന് ശേഷം എല്ലാ കണക്കും തെറ്റിച്ചാണ് എന്‍എച്ച്എസിന്റെ നീണ്ട കാത്തിരിപ്പ് പട്ടിക. അത്യാഹിത വിഭാഗത്തില്‍ പോലും മണിക്കൂറോളം കാത്തിരിക്കേണ്ട സ്ഥിതി.
എന്‍എച്ച്എസിനെ സഹായിക്കുമെന്നും എല്ലാം നേരെയാകുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ആരോഗ്യവിദഗ്ധര്‍ തൃപ്തരല്ല. എന്‍എച്ച്എസിന് ബജറ്റില്‍ 22.6 ബില്യണ്‍പൗണ്ടാണ് അനുവദിച്ചിരിക്കുന്നത്. പണം നല്‍കിയാല്‍ മികച്ച സേവനം ഉറപ്പാക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം എങ്ങനെ വിനിയോഗിച്ചാലും പര്യാപ്തമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ ഫണ്ട് കൂടുതല്‍ വേണം. രോഗികളുടെ സേവനം ഉറപ്പാക്കാന്‍ ജീവനക്കാരും അധികമായി വേണം. നിലവിലെ ബജറ്റ് തുകയില്‍ വലിയൊരു പങ്ക് റിക്രൂട്ട്‌മെന്റ് പദ്ധതിക്കായി ഉപയോഗിക്കാനാണ് സാധ്യത. കൂടുതല്‍ നഴ്‌സുമാരേയും ഡോക്ടര്‍മാരേയും നിയമിക്കും.
ക്ലിനിക്കുകള്‍, മെച്ചപ്പെട്ട സേവന കേന്ദ്രങ്ങള്‍, ആധുനിക സൗകര്യങ്ങള്‍, ജീവനക്കാര്‍... എന്നിങ്ങനെ ആവശ്യങ്ങള്‍ ഏറെയാണ്. ഏതായാലും വലിയൊരു തുക പ്രഖ്യാപിച്ചെങ്കിലും ആരോഗ്യ മേഖല ഇനിയും കിതക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.