എഡിന്‍ബര്‍ഗിലെ കൗഗേറ്റില്‍ ബസിടിച്ച് 74 കാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെതിരെ കര്‍ശന നിര്‍ദ്ദേശവുമായി പൊലീസ്. ദാരുണ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണു പോലീസ് നിര്‍ദേശം.
ശനിയാഴ്ച രാത്രി 7 മണിക്കാണ് തിരക്കേറിയ കൗഗേറ്റില്‍ 74 കാരന്‍ ബസിടിച്ച് മരിച്ചത്. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യവും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
ബസിടിച്ചതിനെ തുടര്‍ന്ന് വയോധികന് ഗുരുതരമായി പരിക്കേറ്റിരുന്നു. മരിച്ചയാളിന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് ഇത്തരം ചിത്രം പങ്കുവയ്ക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇവ തടയാന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.ഇത്തരം ദൃശ്യങ്ങള്‍ വല്ലാതെ ജനങ്ങളെ ബാധിക്കും. വലിയ പ്രത്യാഘാതങ്ങളുമുണ്ടാക്കും.
സോഷ്യല്‍മീഡിയയുടെ ദുരുപയോഗം തന്നെയാണിത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.