യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാലാക്കാരി നഴ്സ് ഭരണപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥി

ഡബ്ലിന്‍: അയര്‍ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മലയാളി നഴ്സിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ഫിനഫാള്‍ പാര്‍ട്ടി. കോട്ടയം പാലാ സ്വദേശിനിയും ഡബ്ലിന്‍ മാറ്റര്‍ മെസകോഡി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സുമായ മഞ്ജു ദേവിയാണ് ഭരണകക്ഷിയായ ഫിനഫാൾ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അയര്‍ലന്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി പാര്‍ലമെന്റിലേക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയാകുന്നത്.

ഡബ്ലിന്‍ ഫിംഗാല്‍ ഈസ്റ്റ്‌ മണ്ഡലത്തിലാണ് മഞ്ജു മത്സരിക്കുന്നത്. നിലവിലെ അയര്‍ലന്‍ഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം രണ്ടാം സ്ഥാനാര്‍ഥിയായാണ് മഞ്ജു മത്സരിക്കുക. ഔദ്യോഗികമായി തീയതി പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഡിസംബര്‍ ആദ്യവാരത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് പുറത്തു വരുന്ന സൂചനകള്‍.

തിരുവനന്തപുരം പൂജപ്പുര സ്വദേശിയും അയര്‍ലന്‍ഡിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്‌ ആയ ഫിംഗ്ലാസ് ക്രിക്കറ്റ്‌ ക്ലബിന്റെ സ്ഥാപകരില്‍ ഒരാളുമായ ശ്യാം മോഹനാണ് മഞ്ജു ദേവിയുടെ ഭര്‍ത്താവ്. അയര്‍ലന്‍ഡ് അണ്ടര്‍ 15 ക്രിക്കറ്റ് ടീമിന് വേണ്ടി മത്സരിച്ചിട്ടുള്ള ദിയ ശ്യം, ടെക്സാക്കോ ചില്‍ഡ്രന്‍സ് ആര്‍ട്ട് മത്സരത്തില്‍ വിജയിയായ ശ്രേയ ശ്യം എന്നിവരാണ് മക്കള്‍. ഇന്ത്യയിലെ ആദ്യകാല കരസേന അംഗങ്ങളില്‍ ഒരാളും പരേതനുമായ ഹവില്‍ദാര്‍ മേജര്‍ കെ എം ബി ആചാരിയാണ് മഞ്ജുവിന്റെ പിതാവ്.

പാലാ സെന്റ്‌ മേരീസ് സ്കൂള്‍, അല്‍ഫോന്‍സാ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മഞ്ജു രാജസ്ഥാനിലെ പിലാനി ബിര്‍ളാ സ്കൂള്‍ ഓഫ് നഴ്സിങില്‍ നിന്നും ഒന്നാം റാങ്കോടെയാണ് ജനറല്‍ നഴ്സിങ് പാസായത്. അവിടെ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.

ഡല്‍ഹി ഫോര്‍ട്ടിസ് എസ്കോര്‍ട്സ് ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട്, സൗദി കിങ് ഫൈസല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് 2005 ലാണ് മഞ്ജുവും കുടുംബവും അയര്‍ലന്‍ഡില്‍ എത്തുന്നത്. 2016 ല്‍ ഡബ്ലിന്‍ ആര്‍സിഎസ്ഐയില്‍ നിന്നും നഴ്സിങ് ബിരുദം നേടി. 2022 ല്‍ ഹ്യൂമന്‍ സൈക്കോളജിയില്‍ ലെവല്‍ 5 കോഴ്സും പാസായി.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions