യു.കെ.വാര്‍ത്തകള്‍

എതിരാളികളെ ഒപ്പം നിര്‍ത്തി ബാഡനോക്കിന്റെ ഷാഡോ കാബിനറ്റ്; ജെന്റിക്കിനെ ഷാഡോ ജസ്റ്റിസ് സെക്രട്ടറിയാക്കി

ടോറി നേതൃസ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ തന്റെ ഷാഡോ കാബിനറ്റ് സംഘത്തെ നിയോഗിച്ച് കെമി ബാഡനോക്ക്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് പുതിയ ടോറി നേതാവിന്റെ ആത്മവിശ്വാസം. ഇതിന്റെ ഭാഗമായി ഷാഡോ ക്യാബിനറ്റിനെ തെരഞ്ഞെടുത്ത ബാഡനോക്ക് ഷാഡോ ഫോറിന്‍ സെക്രട്ടറിയായി പ്രീതി പട്ടേലിന് തിരിച്ചുവരവിനുള്ള വഴിയൊരുക്കി.

മുന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് ബാക്ക്‌ബെഞ്ചിലേക്ക് പിന്‍മാറുന്നതായി വ്യക്തമാക്കിയതോടെ മെല്‍ സ്‌ട്രൈഡ് ഷാഡോ ചാന്‍സലറായി. നേതൃപോരാട്ടത്തിലെ മുഖ്യ എതിരാളി റോബര്‍ട്ട് ജെന്റിക്കിനെ ഷാഡോ ജസ്റ്റിസ് സെക്രട്ടറി പദത്തിലും ബാഡനോക്ക് അവരോധിച്ചു.

തന്റെ ഉറച്ച അനുയായി ലോറാ ട്രോട്ടിനെ എഡ്യൂക്കേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ബാഡനോക്ക് ഏല്‍പ്പിച്ചത്.

പരിചയസമ്പന്നരായ പ്രീതി പട്ടേലിനെയും, മെല്‍ സ്‌ട്രൈഡിനെയും എത്തിച്ച് കൊണ്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിവിധ ശക്തികേന്ദ്രങ്ങളെ ഒരുമിപ്പിക്കാനും ബാഡനോക്ക് തീരുമാനിച്ചു.
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കൗണ്‍സില്‍ സീറ്റുകള്‍ തിരിച്ചുപിടിക്കുകയാണ് ആദ്യ വെല്ലുവിളിയെന്ന് ബാഡനോക്ക് പ്രഖ്യാപിച്ചു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions