സിനിമ

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ശ്രീകുമാര്‍ മേനോന്‍ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി. 'ഒടിയന്‍' എന്ന സിനിമയ്ക്ക് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.

ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോന് പങ്കുണ്ടെന്നാരോപിച്ച് മഞ്ജു നല്‍കിയ പരാതിയില്‍ തൃശൂര്‍ പോലീസാണ് കേസേടുത്തത്. പരാതി അടിസ്ഥാന രഹിതമാണന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ നാലു വര്‍ഷമായിട്ടും മഞ്ജു സത്യവാങ്ങ്മൂലം നല്‍കിയില്ല. ഇത് കണക്കിലെടുത്താണ് കോടതി കേസ് റദ്ദാക്കിയത്.

2019 ല്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ കേസില്‍ മഞ്ജു വാര്യര്‍ ഒരു മറുപടിയും ഹൈക്കോടതിയില്‍ നല്‍കിയിട്ടില്ല, എഫ്ഐആറില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം നിലനില്‍ക്കില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
സംസ്ഥാന പൊലീസ് മേധാവിക്കാണ് മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്‍കിയത്. തനിക്കെതിരെ ഭീഷണി, സ്ത്രീത്വത്തെ അപമാനിച്ചു, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കല്‍ തു‌ടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത്. 2019 ല്‍ മഞ്ജു വാര്യരുടെ മാെഴി എടുത്തതുമാണ്.

ഒടിയന്‍ സിനിമയുടെ റിലീസിന് ശേഷമാണ് മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും തമ്മില്‍ അസ്വാരസ്യമുണ്ടാകുന്നത്. ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജു ആദ്യമായി അഭിനയിക്കുന്നത് ശ്രീകുമാര്‍ മേനോന്റെ പരസ്യത്തിലാണ്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions