വിമാനയാത്രകള്‍ക്കിടയിലെ ഇടവേളയില്‍ സെയിന്റ് ലൂസിയ ദ്വീപിലെ റിസോര്‍ട്ടില്‍ വെച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കരീബിയന്‍ ദ്വീപിലെ ആഡംബര റിസോര്‍ട്ടില്‍ മറ്റ് വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ കുഴഞ്ഞുവീണാണ് 47 കാരനായ സീനിയര്‍ ഫസ്റ്റ് ഓഫീസര്‍ ഇന്നലെ മരണമടഞ്ഞത്.
ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ 8.50 ന് വ്യൂക്സ് ഫോര്‍ട്ടില്‍ നിന്നും ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ബി എ 2158 വിമാനം റദ്ദാക്കിയതായും ബ്രിട്ടീഷ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു.
ബ്രിട്ടീഷ് എയര്‍വെയ്‌സ് ജീവനക്കാര്‍ക്ക് ആകെ ഞെട്ടലുണ്ടാക്കിയ ഒരു സംഭവമായിരുന്നു ഇതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു ജീവനക്കാര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവനായിരുന്ന ഈ സീനിയര്‍ ഫസ്റ്റ് ഓഫീസറുടെ മരണം തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.
റദ്ദ് ചെയ്ത വിമാനത്തില്‍ ജോലിക്ക് കയറേണ്ടിയിരുന്ന മറ്റ് ജീവനക്കാര്‍ ഇന്ന് രാത്രി മറ്റൊരു വിമാനത്തില്‍ ലണ്ടനിലെത്തും.