യു.കെ.വാര്‍ത്തകള്‍

പിടിച്ചു നില്‍ക്കാന്‍ ട്യൂഷന്‍ ഫീസ് ഇനിയും കൂട്ടണമെന്ന് യൂണിവേഴ്‌സിറ്റി മേധാവികള്‍


കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച നടപടി തങ്ങള്‍ക്ക് അധിക ചെലവ് ചുമത്തുന്നതായി യൂണിവേഴ്‌സിറ്റി മേധാവികള്‍ . കടുത്ത വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ട്യൂഷന്‍ ഫീസ് വര്‍ദ്ധനവ് തങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്ന് യൂണിവേഴ്‌സിറ്റി മേധാവികള്‍ പറയുന്നു. കൂടുതല്‍ ഫീസ് വര്‍ദ്ധനവുകള്‍ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്നാണ് മേധാവികള്‍ നല്‍കുന്ന സൂചന.

തിങ്കളാഴ്ചയാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ എട്ട് വര്‍ഷത്തിനിടെ ആദ്യമായുള്ള ഫീസ് വര്‍ദ്ധന പ്രഖ്യാപിച്ചത്. 9250 പൗണ്ടായിരുന്ന സ്വദേശി വിദ്യാര്‍ത്ഥികളുടെ ഫീസ് 9535 പൗണ്ടായാണ് വര്‍ദ്ധിപ്പിച്ചത്. വിദേശ വിദ്യാര്‍ത്ഥികളുടെ വമ്പന്‍ ഫീസിനെ ആശ്രയിച്ചിരുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് വിസ നിയന്ത്രണങ്ങള്‍ വന്നതോടെ ഈ പണം നഷ്ടമായതാണ് ഫീസ് വര്‍ദ്ധനയിലേക്ക് നയിച്ചത്.

എന്നാല്‍ ഇപ്പോഴത്തെ ഫീസ് വര്‍ദ്ധനവ് കൊണ്ട് കാര്യമില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച നടപടി തങ്ങള്‍ക്ക് അധിക ചെലവ് ചുമത്തുന്നതായി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

'പ്രതിസന്ധി വേഗത്തില്‍ കൈവിട്ട് പോകുന്നത് തടയാമെങ്കിലും സാമ്പത്തിക സമ്മര്‍ദങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാകുന്നില്ല. നാഷണല്‍ ഇന്‍ഷുറന്‍ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷനാണ് ഇതില്‍ പ്രധാന കാരണം'. റീഡിംഗ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. റോബര്‍ട്ട് വാന്‍ ഡെ നൂര്‍ട്ട് ചൂണ്ടിക്കാണിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തങ്ങളുടെ സ്ഥാപനത്തിന് 4 മില്ല്യണ്‍ പൗണ്ടിന്റെ അധിക ചെലവാണ് വരുത്തുന്നതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് വൈസ് ചാന്‍സലര്‍ സ്റ്റീവ് വെസ്റ്റ് വ്യക്തമാക്കി.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions