പുകവലി ആരോഗ്യത്തിനു ഹാനികരമാണെങ്കിലും അത് പൂര്‍ണ്ണമായി നിരോധിക്കുക പ്രായോഗികമല്ല. കാന്‍സറിനടക്കം കാരണമാകുന്ന പുകവലി ഉപയോഗം നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതു മാത്രമാണ് ചെയ്യാനാകുക. ഏതായാലും യുകെയില്‍ പുകവലി ഉപയോഗം ഘട്ടം ഘട്ടമായി കുറക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.
കുട്ടികളും മുതിര്‍ന്നവരും എത്തുന്നയിടങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം.സ്‌കൂള്‍ ആശുപത്രി പരിസരങ്ങളില്‍ അതാണ് നിരോധനം കൊണ്ടുവരുന്നതും. എന്നാല്‍ സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്തുകയാണെന്നും സമ്മര്‍ദ്ദത്തിന് വിധേയരാകുന്നുവെന്നും വിമര്‍ശനമുണ്ട്.
പബ്ബുകളും റെസ്റ്റൊറന്റുകള്‍ക്കും പുറത്ത് പുകവലി നിയമ വിരുദ്ധമാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചത് സര്‍ക്കാരിന്മേല്‍ വന്‍കിട പുകയില കമ്പനികള്‍ ചെലുത്തിയ സമ്മര്‍ദ്ദം കൊണ്ടാണെന്ന ആരോപണം ഉയരുന്നുണ്ട്.
യുകെയില്‍ കാന്‍സര്‍ മരണങ്ങളില്‍ 20 ശതമാനം കാരണം പുകയില ഉപയോഗമാണ്. 2023 ല്‍ പുകവലി മൂലമുള്ള അസുഖങ്ങളാല്‍ 408700 പേരാണ് ചികിത്സ തേടിയത്. മുന്‍വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം അധികമാണിത്. പുകയിലക്കാരുടെ ചികിത്സാര്‍ത്ഥം എന്‍എച്ച്എസ് ചികിത്സയ്ക്കായി 2.5 ബില്യണ്‍ പൗണ്ട് ചെലവാക്കുന്നുവെന്നാണ് കണക്കുകള്‍. പതിനൊന്നു ശതമാനം മരണ കാരണവും പുകവലിയാണ്.
സര്‍ക്കാര്‍ വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോള്‍ രൂക്ഷ വിമര്‍ശനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.