യു.കെ.വാര്‍ത്തകള്‍

ട്രംപിന്റെ വിജയം: ലേബര്‍ സര്‍ക്കാര്‍ ആശങ്കയില്‍, ഡേവിഡ് ലാമിയുടെ മന്ത്രിസ്ഥാനം തുലാസില്‍

ഡൊണാള്‍ഡ് ട്രംപിന്റെ അമ്പരപ്പിക്കുന്ന വിജയം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാരിനെയാണ്. നിയോ നാസിസ്റ്റ് എന്നും മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തവന്‍ എന്നുമൊക്കെ ട്രംപിനെ അവഹേളിച്ച ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമിയുടെ നടപടിയാണ് ഇപ്പോള്‍ ലേബര്‍ സര്‍ക്കാരിനെ തിരിച്ചടിയായിരിക്കുന്നത്. ഡേവിഡ് ലാമിയെ മാറ്റിയില്ലെങ്കില്‍ ബ്രിട്ടന്‍ കടുത്ത അവഗണ നേരിടേണ്ടി വരുമെന്നാണ് അമേരിക്കന്‍ കാര്യ വിദഗ്ധനായ നൈല്‍ ഗാര്‍ഡിനര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഉഭയകക്ഷി ചര്‍ച്ചകളിലും മറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ട്രംപ് പരിഗണിക്കുക തികഞ്ഞ അജ്ഞനായ ഒരു വ്യക്തി എന്ന നിലയിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു. നിരവധി ലേബര്‍ നേതാക്കാള്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കമല ഹാരിസിനെ സഹായിക്കാന്‍ അമേരിക്കയിലേക്ക് പോയത് കീര്‍ സ്റ്റാര്‍മറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ബന്ധം ഏറെ വഷളായിരിക്കുകയാണെന്നും ട്രംപിന്റെ ഫ്‌ലോറിഡയിലെ വസതിയിലേക്ക് സ്റ്റാര്‍മര്‍ സ്വാഗതം ചെയ്യപ്പെട്ടേക്കില്ലെന്നും ഗാര്‍ഡിനര്‍ പറഞ്ഞു.

എന്നാല്‍, ട്രംപിനെ അവഹേളിക്കാന്‍ മുന്നിട്ടു നിന്ന വിദേശ സെക്രട്ടറി ഡേവിഡ് ലാമിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിക്കൊണ്ട് നഷ്ടപ്പെട്ട ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിക്കാമെന്നും ഗാര്‍ഡിനര്‍ പറയുന്നു. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ ലേബര്‍ പൃവര്‍ത്തകരുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ ഇലക്ഷന്‍ റെഗുലേറ്ററായ ഫെഡറല്‍ ഇലക്ഷന് കമ്മീഷനു മുന്‍പില്‍ ലേബര്‍ പാര്‍ട്ടി പരാതി നല്‍കുന്നത് വരെ എത്തിച്ചിരുന്നു.

കീര്‍ സ്റ്റാര്‍മര്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നുള്ളതും അതേസമയം ട്രംപ് സോഷ്യലിസ്റ്റ് ആശയത്തെ കാണുന്നത് ശപിക്കപ്പെട്ട സിദ്ധാന്തം എന്ന നിലയിലാണെന്നതും ആണ് ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാകുന്നത്. ഡൊണാള്‍ഡ് ട്രംപ് സ്റ്റാര്‍മറെ വിശ്വാസത്തിലെടുക്കും എന്ന് തനിക്ക് തോന്നുന്നില്ല എന്നും ഗാര്‍ഡിനര്‍ പറയുന്നു. പലവിധത്തിലും സ്റ്റാര്‍മറെയും ലേബര്‍ സര്‍ക്കാരിനെയും ഒരു ശല്യമായി മാത്രമെ ട്രംപ് കാണാനിടയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മദ്ധ്യപൂര്‍വ്വേഷ്യയിലെ പ്രശ്‌നങ്ങളിലായിരിക്കും ഇരു കൂട്ടരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടുതല്‍ പ്രകടമാവുക. അടുത്തിടെ ഇസ്രയേലിന് ചില ആയുധങ്ങള്‍ നല്‍കുന്നത് ബ്രിട്ടന്‍ നിര്‍ത്തിവെച്ചിരുന്നു. അതേസമയം, ഇസ്രയേലിനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് ട്രംപിന്റെത്. അതേ ആവേശത്തില്‍ തന്നെ ഇസ്രയേലിന്റെ ഇറാന്‍ ആക്രമത്തെ ട്രംപ് പിന്തുണച്ചപ്പോള്‍ അതിനെതിരെ കരുതലോടെയായിരുന്നു ബ്രിട്ടന്‍ പ്രതികരിച്ചത്. അതുപോലെ കാലാവസ്ഥാ വ്യതിയാനം, ബ്രെക്സിറ്റ് തുടങ്ങിയവയിലും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്.

അതിതീവ്ര ദേശീയതയെ എതിര്‍ക്കുന്ന ട്രംപ് യൂറോപ്യന്‍ യൂണിയനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അതുപോലെ വ്യക്തി തലത്തിലും ഇരുവര്‍ക്കും ഇടയില്‍ ഭിന്നിപ്പുണ്ട്. കീര്‍ സ്റ്റാര്‍മറെ, വകവെക്കേണ്ടതില്ലാത്ത ഒരാളായാട്ടായിരിക്കും ട്രംപ് കാണുക. ആവേശഭരിതനായ ഒരു ഇടതുപക്ഷക്കാരന്‍ എന്നതായിരിക്കും ട്രംപിന്റെ മനസ്സില്‍ സ്റ്റാര്‍മറെ കുറിച്ചുള്ള ചിത്രം എന്നും ഗാര്‍ഡിനര്‍ പറയുന്നു. ഇത്തരത്തിലുള്ള ഇടതുപക്ഷക്കാരെ എന്നും വെറുക്കുന്ന വ്യക്ത്യാണ് ട്രംപ്.


ബ്രിട്ടന്റെ വളര്‍ച്ചയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ട്രേഡ് ടാരിഫുകള്‍ ഏര്‍പ്പെടുത്തരുതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം കൂടുതല്‍ ശക്തിയായി താന്‍ ട്രംപിന് മുന്‍പില്‍ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു
ഡൊണാള്‍ഡ് ട്രംപിനെ നിയോ നാസി എന്ന് വിളിച്ച് അധിക്ഷേപിച്ച ഡേവിഡ് ലാമിയും മറ്റ് ലേബര്‍ നേതാക്കളും ക്ഷമാപണം നടത്തണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, ട്രംപിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച എലന്‍ മസ്‌കുമായി നേരത്തെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇടഞ്ഞിരുന്നു. ട്രംപ് ഭരണകൂടത്തില്‍ മസ്‌കിന് നിര്‍ണ്ണായക സ്വാധീനം ഉണ്ടാകും എന്നതും ബ്രിട്ടീഷ് സര്‍ക്കാരിന് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിയും ലാമിയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ട്രംപിനെ പരാമര്‍ശിച്ച് പറഞ്ഞ വാക്കുകള്‍ക്കെതിരെ പാര്‍ലമെന്റില്‍ ടോറികളുടെ പുതിയ നേതാവ് കെമി ബേഡ്‌നോക്ക് ശക്തമായി വിമര്‍ശിച്ചു. ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിക്കണമെന്നും പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ അദ്ദേഹത്തിന് അവസരം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions