സിനിമ

ജീവിതത്തില്‍ വേര്‍പിരിയുന്നു; എന്നാല്‍ സിനിമയില്‍ ഐശ്വര്യയും അഭിഷേകും ഒന്നിക്കും!

വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വീണ്ടും സിനിമയില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നടി നിമ്രത് കൗറുമായുള്ള അഭിഷേകിന്റെ ബന്ധത്തെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബം ഉപേക്ഷിച്ചു എന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിച്ചത്.

ഇതിനിടെയാണ് സിനിമയില്‍ അഭിഷേകും ഐശ്വര്യയും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ എത്തിയത്. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിഷേകും ഐശ്വര്യയും ഒന്നിച്ചെത്തിയിട്ടുള്ള നിരവധി ചിത്രങ്ങള്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

മണിരത്‌നത്തിന്റെ ‘ഗുരു’, ‘രാവണ്‍’ എന്നീ ചിത്രങ്ങളില്‍ ഇരുവരും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. മണിരത്‌നത്തിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ് ഐശ്വര്യയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

അതേസമയം, അംബാനി കല്യാണത്തിന് അഭിഷേകും കുടുംബവും ഒരുമിച്ച് വരികയും ഐശ്വര്യയും മകള്‍ ആരാധ്യയും ഒറ്റയ്ക്ക് വരികയും ചെയ്തതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയത്. എന്നാല്‍ ഇരുവരും വിവാഹമോചന വാര്‍ത്തകളോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. 2007ലാണ് ഇരുവരും വിവാഹിതരായത്. 2011ല്‍ മകള്‍ ആരാധ്യ ജനിച്ചു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions