സിനിമ

'അമ്മയെ നയിക്കാന്‍ ഇനിയില്ല'; ഭാരവാഹിയാകാന്‍ താല്‍പര്യമില്ലെന്ന് മോഹന്‍ലാല്‍

ഇന്നസെന്റിനു ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത് നടന്‍ മോഹന്‍ലാലായിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സംഘടനയിലെ ചില അം​ഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവെച്ചിരുന്നു. എക്സിക്യൂട്ടീവ് അം​ഗങ്ങളായ സിദ്ദീഖ്, ബാബുരാജ് എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത്.

അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെയാണ് ഇക്കഴിഞ്ഞ ജൂണില്‍ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടത്. 25 വര്‍ഷത്തിനുശേഷം ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സ്വമേധയ ഒഴിഞ്ഞപ്പോള്‍ മോഹന്‍ലാലും പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇടവേള ബാബുവിന് പുറകെ മോഹന്‍ലാലും നേതൃത്വത്തില്‍ നിന്നും പിന്മാറിയാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് അഭിപ്രായം ഉയര്‍ന്നതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നത്. മോഹന്‍ലാല്‍ അടക്കം മുഴുവന്‍ ഭാരവാഹികളും രാജിവെച്ചശേഷം നിലവിലുള്ള നേതൃത്വം അഡ്ഹോക് കമ്മിറ്റിയായി നിന്നാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂട്ടരാജിയുണ്ടായപ്പോള്‍ ഇനി ആര് നേതൃസ്ഥാനത്ത് വരണമെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. സംഘടനയിലെ അം​ഗങ്ങളില്‍ ഭൂരിഭാ​ഗം പേരും മോഹന്‍ലാല്‍ തിരിച്ച് വരണമെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടത്. അ‌മ്മ തിരിച്ചുവരവിന്റെ പാതയിലാണെന്നും പുതിയ കമ്മിറ്റി നിലവിന്‍ വരുമെന്നും അടുത്തിടെ സുരേഷ് ​ഗോപി പറഞ്ഞപ്പോഴും മോഹന്‍ലാല്‍ തലപ്പത്തേക്ക് തിരിച്ചുവരുമെന്ന ആശ്വസത്തിലായിരുന്നു അം​ഗങ്ങള്‍.

എന്നാല്‍ ഇപ്പോള്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. അമ്മ സംഘടനയുടെ ഭാരവാഹിയാകാന്‍ ഇനി താനില്ലെന്ന് നടന്‍ സഹപ്രവര്‍ത്തകരെ അറിയിച്ചു. ഭാരവാഹിത്വം ഏല്‍ക്കേണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും താരത്തോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ തന്നെ സംഘടനയുടെ ജനറല്‍ബോഡിയും തെരഞ്ഞെടുപ്പും ജൂണിലായിരിക്കും നടക്കുക.

അപ്പോഴായിരിക്കും പുതിയ ഭരണസമിതിയേയും തെരഞ്ഞെടുക്കുക. ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക കമ്മിറ്റിക്ക് സംഘടനയുടെ ചുമതല. കേരളപ്പിറവിയോടനുബന്ധിച്ച് സംഘടനയുടെ കൊച്ചിയിലെ ആസ്ഥാനത്ത് അം​ഗങ്ങളായ താരങ്ങള്‍ ഒത്തുചേര്‍ന്നിരുന്നു. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ അന്ന് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions