യു.കെ.വാര്‍ത്തകള്‍

ബാഗിന് 2 സെന്റിമീറ്റര്‍ വലിപ്പക്കൂടുതലെന്ന്; ഓക്‌സ്‌ഫോര്‍ഡ് സ്വദേശിനിയ്ക്കു വിമാനക്കമ്പനി നഷ്ട പരിഹാരം നല്‍കി

ബാഗിന് രണ്ട് സെന്റീമീറ്റര്‍ വലുപ്പ കൂടുതലുണ്ടെന്ന് പറഞ്ഞ് വിമാനത്താവള അധികൃതര്‍ ഒരു യുവതിയില്‍ നിന്നും ഇരുവശത്തേക്കുമുള്ള യാത്രയ്ക്കായി 12,000 രൂപ അധിക പിഴയായി ഇടാക്കി. എന്നാല്‍ യുവതി ഉപഭോക്തൃ കോടതിയില്‍ പോയതോടെ കമ്പനി പണം തിരികെ നല്‍കി.

ഇംഗ്ലണ്ടില്‍ നിന്ന് സ്‌പെയിനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഓക്‌സ്‌ഫോര്‍ഡ് സ്വദേശി കാതറിന്‍ വാരിലോ എന്ന 45 കാരിയാണ് ഉപഭോക്തൃ ഫോറത്തില്‍ പരാതിയുമായി എത്തിയത്.

വിമാനത്താവളത്തില്‍ വച്ച് തന്റെ ബാഗിന് രണ്ട് സെന്റീമീറ്റര്‍ വലുപ്പ കൂടുതലാണെന്ന പരാതി വിമാനത്താവള അധികൃതരും പിന്നാലെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റും ഉന്നയിച്ചു. തുടര്‍ന്ന് ബാഗിന്റെ സിബ്ബ് ചെറുതാക്കി അധിക വലുപ്പം കുറച്ചെങ്കിലും ബാഗ് വിമാനത്തില്‍ കയറ്റാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് കാതറിന്‍ പരാതിയില്‍ പറയുന്നു. ബാഗിന്റെ അധികവലിപ്പം കുറച്ചിട്ടും ആദ്യ യാത്രയില്‍ തന്നോട്ട് 8,000 രൂപ പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടു.

തിരികെ വരുമ്പോഴും ബാഗ് ചെക്ക്-ഇന്‍ ലഗേജില്‍ വയ്ക്കാന്‍ വിമാനത്താവള അധികൃതര്‍ 3,800 രൂപ അധികമായി ആവശ്യപ്പെട്ടു. അങ്ങനെ തന്റെ ബാഗിന് രണ്ട് സെന്റീമീറ്റര്‍ അധിക വലുപ്പമുണ്ടെന്ന കാരണം പറഞ്ഞ് 11,800 രൂപ അധികമായി വാങ്ങിയെന്ന് ഉപഭോക്തൃ ഫോറത്തില്‍ പരാതിപ്പെട്ടു. ഒപ്പം വിമാനത്താവള അധികൃതര്‍ക്കും ഇമെയില്‍ ചെയ്തു.

കത്ത് ലഭിച്ചതിന് പിന്നാലെ തങ്ങളുടെ ജീവനക്കാര്‍ നിയമങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നും കാതറിനുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചും എയര്‍ലൈന്‍ അധികൃതര്‍ അധികമായി വാങ്ങിയ തുക കാതറിന് തിരികെ നല്‍കി.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions