യു.കെ.വാര്‍ത്തകള്‍

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന: നഴ്‌സറികള്‍ ഫീസ് കൂട്ടാന്‍ ഒരുങ്ങുന്നു

സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ അനുദിനം പുറത്തുവരുകയാണ്. സ്ഥാപനങ്ങള്‍ അതിന്റെ ജോലിക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും ഈ വര്‍ധനയുടെ ഭാരം കൈമാറുന്നതാണ് ജനങ്ങള്‍ക്ക് തന്നെ വിനയായി മാറുന്നത്. ഇതിലെ ഒടുവിലത്തെ ഇരയായി ചെറിയ കുട്ടികളുടെ മാതാപിതാക്കള്‍ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ലേബര്‍ ഗവണ്‍മെന്റിന്റെ ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന പ്രഖ്യാപിച്ചതോടെ മിക്ക നഴ്‌സറികളും രക്ഷിതാക്കളില്‍ നിന്നും ഈടാക്കുന്ന ഫീസ് ഉയര്‍ത്തുമെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്. 1000 ഏര്‍ലി ഇയര്‍ പ്രൊവൈഡര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ 95 ശതമാനം പേരും വര്‍ധിച്ച എന്‍ഐ മൂലം രക്ഷിതാക്കളില്‍ നിന്നും ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി.

കൂടാതെ ഭക്ഷണം, ട്രിപ്പുകള്‍ എന്നിവയ്ക്കായി കൂടുതല്‍ തുകയും വാങ്ങേണ്ടി വരുമെന്ന് 87 ശതമാനം നഴ്‌സറികളും പറയുന്നു. കഴിഞ്ഞ മാസത്തെ ബജറ്റിലാണ് എംപ്ലോയര്‍ റേറ്റ് എന്‍ഐ ഏപ്രില്‍ മുതല്‍ 15 ശതമാനത്തിലേക്ക് ഉയരുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചത്. കൂടാതെ എന്‍ഐ അടച്ച് തുടങ്ങേണ്ട ജീവനക്കാരുടെ ശമ്പളപരിധി 9100 പൗണ്ടില്‍ നിന്നും 5000 പൗണ്ടായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് പുറമെ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തിയ നടപടി സ്റ്റേറ്റ് സ്‌കൂളുകളെ കനത്ത സമ്മര്‍ദത്തിലേക്ക് തള്ളിവിടും. ലേബര്‍ വാറ്റ് വേട്ട നടപ്പാക്കിയതോടെ 3000-ലേറെ പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റേറ്റ് സ്‌കൂളുകളിലേക്ക് മാറാന്‍ അപേക്ഷിക്കുമെന്നാണ് കണക്കുകള്‍. ജനുവരി മുതല്‍ പ്രൈവറ്റ് സ്‌കൂള്‍ ഫീസില്‍ 20% വാറ്റ് ഏര്‍പ്പെടുത്തിയ റീവ്‌സിന്റെ നടപടിയാണ് ഇതിന് വഴിവെയ്ക്കുന്നത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions