മാഞ്ചസ്റ്റര്‍: ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മിഡില്‍ടണിലെ റാംസ്‌ഡെന്‍ ഫാമില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിക്കുന്നതിന് മുമ്പ് കെയ്റ്റ് മല്‍കാഹി എന്ന 37 കാരി നാല് കുരുന്നുകളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി. കഴിഞ്ഞ വര്‍ഷം ജനിച്ച ഇരട്ടക്കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്ള ഈ അമ്മ, തന്റെ മക്കളുടെ ജീവനുകള്‍ രക്ഷിച്ചിട്ടാണ് മരണത്തിന് കീഴടങ്ങിയത് എന്ന കാര്യം കുടുംബം ആണ് മാധ്യമങ്ങളോട് വിവരിച്ചത്. അറിയുന്നത്. അതു തന്നെയാണ് മല്‍കാഹിയുടെ മരണത്തിന്റെ വേദന കൂട്ടുന്നതും. ഞായറാഴ്ച അതിരാവിലെയായിരുന്നു സംഭവം.
അഗ്‌നിക്കിരയായ വീട്ടില്‍ നിന്നും അധികം ദൂരെയല്ലാതുള്ള തന്റെ വീട്ടിലിരുന്ന മല്‍കാഹിയുടെ പിതാവ് കൂപ്പര്‍ ആണ് ഇക്കാര്യം പങ്കുവച്ചത്. ദുഃഖകരമായ ഒരു അപകടമായിരുന്നു അതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇനി കൂടുതലൊന്നും പറയാനില്ല എന്നാണ്. ഔപചാരികമായി തിരിച്ചറിയല്‍ പ്രക്രിയ നടത്തിയിട്ടില്ലെങ്കിലും, മല്‍കാഹിയുടെ കുടുംബത്തിന് ആവശ്യമായ മാനസിക പിന്തുണ പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.
അഗ്‌നിബാധയില്‍ നിന്നും കുട്ടികള്‍ പരിക്കുകള്‍ ഒന്നും തന്നെയില്ലാതെ രക്ഷപ്പെട്ടതായി മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിറ്റെ വില്‍ക്കാനായി വെച്ചിരിക്കുകയായിരുന്നു ഈ വീടെന്നും അയല്‍ക്കാര്‍ പറയുന്നു. അതിനായി, 1.2 മില്യന്‍ പൗണ്ട് വില മതിച്ച് ഓണ്‍ലൈനില്‍ ലിസ്റ്റിംഗും ചെയ്തിരുന്നു. അഗ്‌നിബാധക്കുള്ള യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഫൊറെന്‍സിക് വിദഗ്ധരും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാരും അന്വേഷണവുമായി മുന്‍പോട്ട് പോവുകയാണ്.