സിനിമ

നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹം ഡിസംബര്‍ 4ന് ഹൈദരാബാദില്‍

ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു നാഗചൈതന്യയുടെ രണ്ടാം വിവാഹ വാര്‍ത്ത പുറത്തുവന്നത്. ഓഗസ്റ്റില്‍ ആയിരുന്നു നാഗചൈതന്യയുടെ ശോഭിതയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പിന്നാലെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ശോഭിത ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വിവാഹ തീയതിയും സ്ഥലവും പുറത്തുവന്നിരിക്കുന്നു.

ഹൈദരാബാദില്‍ വച്ച് തന്നെയാണ് നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹം. ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വച്ച് വിവാഹം നടക്കും എന്നാണ് പുതിയ വിവരം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി. നാലോ അഞ്ചോ വേദി ഇവരുടെ മുന്നിലുണ്ടായിരുന്നുവെങ്കിലും വരനും വധുവും അന്നപൂര്‍ണ തിരഞ്ഞെടുക്കുകയായിരുന്നു.

അക്കിനേനി കുടുംബവുമായി ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. അതുകൊണ്ടുതന്നെ തന്റെ വിവാഹ ജീവിതം ഇവിടെനിന്ന് തുടങ്ങണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടുവെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ചൂണ്ടിക്കാട്ടി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

അന്നപൂര്‍ണയില്‍ നടന്ന എഎന്‍ആര്‍ നാഷണല്‍ അവാര്‍ഡ് ചടങ്ങിനിടെ ശോഭിത അക്കിനേനി കുടുംബത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ആദ്യ ഭാര്യ. 2017ല്‍ വിവാഹിതരായ ഇവര്‍ 2021 ഒക്ടോബറിലാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions