സിനിമ

മമ്മൂട്ടിയും മോഹന്‍ലാലും ഡേറ്റ് നല്‍കി; സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ചിത്രം ഉടനെ

സിനിമാ പ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം ഉടനെ. സിനിമയുടെ ഷൂട്ടിനായി ഇരുതാരങ്ങളും ഡേറ്റ് നല്‍കി കഴിഞ്ഞു. ചിത്രത്തിനായി മമ്മൂട്ടി 100 ദിവസവും മോഹന്‍ലാല്‍ 30 ദിവസവും നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയെ കുറിച്ചുള്ള മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

എന്നാല്‍ കുഞ്ചാക്കോ ബോബന്റെ ഡേറ്റ് ലൈന്‍ ഇതുവരെ വ്യക്തമായിട്ടില്ല. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനായി ഡീഏജിങ് ടെക്നോളജിയും ചിത്രത്തില്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും യുവകാലം അങ്ങനെ ഒന്നിച്ചു കാണാനാകും എന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്.

അങ്ങനെ ആണെങ്കില്‍ അത് മലയാള സിനിമാ ലോകത്തിന് തന്നെ ഒരു പുത്തന്‍ അനുഭവമാകും. അതേസമയം, മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക. ശ്രീലങ്കയിലാകും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയെ കണ്ടിരുന്നു.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions