സിനിമ

വിവാഹമോചനമില്ലാത്ത ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് അഭിരാമി സുരേഷ്


സഹോദരി അമൃതയുടെ അനുഭവങ്ങള്‍ തന്നെ ഭയപ്പെടുത്തുന്നുണ്ട് എന്നും അതാണ് തന്നെ വിവാഹത്തില്‍ നിന്നും പിന്നോട്ടു വലിക്കുന്നത് എന്നും ഗായികയും നടിയുമായ അഭിമരാമി സുരേഷ്. അമൃത സുരേഷിനൊപ്പമുള്ള വ്ളോഗിലാണ് അഭിരാമി സംസാരിച്ചത്.

'കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവാഹത്തേക്കാള്‍ കൂടുതല്‍ കേട്ടത് ഡിവോഴ്സിനെ കുറിച്ചാണ്. വിവാഹമോചനം ഇല്ലാത്ത ഒരു ബന്ധമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് നടക്കുമോ ഇല്ലയോ എന്നറിയില്ല. അതിനൊരു യോഗം കൂടെ വേണം. വിവാഹം കഴിക്കേണ്ട എന്ന് വിചാരിച്ചിരിക്കുന്നതല്ല.'

'ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ്. സെറ്റാവാത്ത ആളുമായി പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കില്‍ കുഴപ്പമില്ല. ഹണ്ട് ചെയ്ത് നശിപ്പിക്കാന്‍ നോക്കുന്ന ഒരാളെ അറിയാതെ എങ്ങാനും പ്രേമിച്ചു പോയാല്‍ അവിടെ തീര്‍ന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. അതാണ് ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം.''

"വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നെങ്കിലും അത് നടക്കും" എന്നാണ് അഭിരാമി പറയുന്നത്. അതേസമയം, അമൃത സുരേഷിന്റെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും അഭിരാമി സംസാരിച്ചു. തന്റെ സഹോദരി എന്നതിനേക്കാള്‍ അമൃത സുരേഷ് എന്ന വ്യക്തി ആരേയും ഉപദ്രവിക്കാത്ത ആളാണ് എന്നാണ് ഗായിക പറയുന്നത്.

വിവാഹജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് അമൃതയും വിവരിച്ചു. വിവാഹത്തെ തുടര്‍ന്നുണ്ടായ ട്രോമകള്‍ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ല. കുറേയൊക്കെ കരഞ്ഞു തീര്‍ത്തിട്ടുണ്ട് എന്നാണ് അഭിരാമി പറയുന്നത്.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions