യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ ഏഴ് ലക്ഷത്തോളം വിമാനയാത്രക്കാരെ ദിവസങ്ങളോളം വലച്ചത് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ മറവി!

ലണ്ടന്‍: ഓഗസ്റ്റില്‍ ബ്രിട്ടനിലെ വിമാനയാത്രക്കാരെ വലച്ച എയര്‍ ട്രാഫിക് പ്രതിസന്ധിയ്ക്കു പിന്നില്‍ ഉത്തരവാദിത്തപ്പെട്ടയാളുടെ മറവി! ഏഴ് ലക്ഷത്തോളം യാത്രക്കാരുടെ യാത്രാ പരിപാടികള്‍ താറുമാറാക്കിയത് വീട്ടിലിരുന്ന് ജോലിചെയ്ത എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പാസ്വേര്‍ഡ് മറന്നതു മൂലമാണെന്ന് വിവരമാണ് പുറത്തുവന്നത്.

ബാങ്ക് ഹോളി ഡെ ദിനത്തില്‍ വര്‍ക്ക് ഫ്രം ഹോം എടുത്ത എഞ്ചിനീയര്‍ പാസ്സ്വേര്‍ഡ് മറന്നു പോയതാണ് സകല കുഴപ്പങ്ങള്‍ക്കും വഴി തെളിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഫ്‌ലൈറ്റ് പ്ലാനില്‍ ഉണ്ടായ ഒരു പിഴവ് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസ് കമ്പ്യൂട്ടര്‍ സിസ്റ്റത്തെ അപ്പാടെ നിശ്ചലമാക്കിയത്.

സിസ്റ്റം തകരാറിലായതോടെ വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറന്നുയരാനോ കഴിയാത്ത സാഹചര്യമായി. ഇതോടെ വിമാന സര്‍വ്വീസുകള്‍ വൈകുന്നതിനും റദ്ദാക്കപ്പെടുന്നതിനും ഇടയായി. ദിവസങ്ങളോളം നീണ്ടു നിന്ന ഈ പ്രതിസന്ധി എയര്‍ലൈനുകള്‍ ഏകദേശം 100 മില്യന്‍ പൗണ്ടോളം നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യത്തിലേക്ക് എത്തിച്ചു. സിവില്‍ ഏവിയേഷന്‍ അഥോറിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്, ഏറെ തിരക്കു പിടിച്ച ഒരു ദിവസത്തില്‍ ഐ ടി സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉപയോഗിക്കാന്‍ അനുവദിച്ചു എന്നാണ്.

ഈ പ്രശ്നം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട എഞ്ചിനീയര്‍ക്ക് സിസ്റ്റം തകരാറില്‍ ആയതിനാലും, പാസ്സ്വേര്‍ഡ് മറന്നതിനാലും വീട്ടില്‍ ഇരുന്ന് ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് എഞ്ചിനീയര്‍മാര്‍ ഓഫീസുകളിലെത്തി സിസ്റ്റം പൂര്‍ണ്ണമായും റീസ്റ്റാര്‍ട്ട് ചെയ്തത്. എന്നാല്‍ അതുകൊണ്ടും പ്രശ്നം പരിഹരിക്കാനായില്ല. ആയിരക്കണക്കിന് യാത്രക്കാര്‍, വിമാനത്താവളത്തിലും, റണ്‍വേയിലെ വിമാനങ്ങളിലുമായി കുടുങ്ങിയപ്പോള്‍, ഒരു സീനിയര്‍ എഞ്ചിനീയറോട് ഉപദേശം ആരായുകയുണ്ടായി. എന്നാള്‍, അയാള്‍ക്കും ഇത്രയും നാടകീയമായി സിസ്റ്റം തകരാറിലാകാന്‍ കാരണമെന്തെന്ന് പിടികിട്ടിയില്ല.

അവസാനം, പിഴവ് കണ്ടെത്തി നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആരോ സിസ്റ്റം രൂപകല്പന ചെയ്ത ജര്‍മ്മന്‍ കമ്പനിയുമായി ബന്ധപ്പെടുന്നതും തകരാറ് എന്തെന്ന് കണ്ടെത്തുന്നതും. ഇത് പരിഹരിച്ച് വന്നപ്പോഴേക്കും ബാക്ക്ലോഗ് വലുതായി. പലര്‍ക്കും ദിവസങ്ങള്‍ക്ക് ശേഷമാണ് യാത്ര സാധ്യമായത്. പലര്‍ക്കും തങ്ങളുടെ ഒഴിവുകാല പദ്ധതികള്‍ വെട്ടിച്ചുരുക്കേണ്ടതായും ഒഴിവാക്കേണ്ടതാണ് വന്നു. ഏതായാലും ഇതോടെ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി, സീനിയര്‍ എഞ്ചിനീയര്‍മാര്‍ എന്‍ എ ടി എസ് ഓഫീസുകളില്‍ തന്നെ ജോലി ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുകയാണ്.

മാത്രമല്ല, ഇപ്പോള്‍ പരിമിതമായ അധികാരം മാത്രമുള്ള എയര്‍ലൈന്‍ റെഗുലേറ്ററുമാര്‍ക്ക്, ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി കൂടുതല്‍ അധികാരം നല്‍കണമെന്നും അന്വേഷണ സംഘം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം, യഥാസമയം ലഭിക്കുന്നതിന് സഹായിക്കും. ഈ സംഭവത്തില്‍ ടിക്കറ്റിന്റെ പണം മടക്കി ലഭിക്കാന്‍ പോലും പലര്‍ക്കും ആഴ്ചകളും മാസങ്ങളും കാത്തു നില്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions