യു.കെ.വാര്‍ത്തകള്‍

യുകെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തത് ബ്രക്സിറ്റെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍

ബ്രക്സിറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ രംഗത്ത് . യുകെയുടെ സമ്പദ് വ്യവസ്ഥയെ തുരങ്കം വെയ്ക്കുന്നതില്‍ ബ്രക്സിറ്റ് മുഖ്യ പങ്കു വഹിച്ചതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. ഈ പ്രസ്താവന വരും ദിവസങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ബ്രിട്ടന്‍ ഇനിയും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം പുനര്‍ നിര്‍മ്മിക്കാന്‍ പരിശ്രമിക്കണമെന്ന് ആന്‍ഡ്രൂ ബെയ്‌ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച വൈകുന്നേരം ലണ്ടന്‍ നഗരത്തിലെ മാന്‍ഷന്‍ ഹൗസ് ഡിന്നറില്‍ സംസാരിക്കുമ്പോഴാണ് ആന്‍ഡ്രൂ ബെയ്‌ലി ബ്രക്‌സിറ്റിനെ പരാമര്‍ശിച്ചത് . എന്നാല്‍ ബ്രക്‌സിറ്റിനെ കുറിച്ച് തനിക്ക് ഒരു മുന്‍ നിലപാടും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ എന്ന നിലയില്‍ ബ്രക്‌സിറ്റിനെ തുടര്‍ന്ന് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക സ്ഥിതിയെ കുറിച്ച് പറയാന്‍ തനിക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് ജനതയുടെ ബ്രക്‌സിറ്റിനായുള്ള തീരുമാനത്തെ താന്‍ മാനിക്കുന്നതായും എന്നാല്‍ ബന്ധങ്ങള്‍ വേര്‍പ്പെടുത്തുന്നതിനും പുനര്‍ നിര്‍മ്മിക്കുന്നതിനും നമ്മള്‍ ജാഗ്രത പാലിക്കണമെന്നും ആന്‍ഡ്രൂ ബെയ്‌ലി അഭിപ്രായപ്പെട്ടു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സാധാരണഗതിയില്‍ തര്‍ക്കമുളവാക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്താറില്ല. എന്നിരുന്നാലും ബെയ്‌ലിയുടെ മുന്‍ഗാമിയായ മാര്‍ക്ക് കാര്‍ണി 2016 ലെ റഫറണ്ടത്തിന് മുമ്പ് ബ്രക്‌സിറ്റിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബെയ്‌ലി നിലവില്‍ ഉയര്‍ത്തുന്ന അഭിപ്രായങ്ങള്‍ മുന്‍ ഗവര്‍ണറുടെ വാദങ്ങളെ ശരി വയ്ക്കുന്നതാണ്. എല്ലാ ഇറക്കുമതികള്‍ക്കും 10% സാര്‍വത്രിക താരിഫ് എന്ന തന്റെ പദ്ധതിയുമായി ട്രംപ് മുന്നോട്ട് പോയാല്‍ അത് അടുത്ത വര്‍ഷം യുകെയുടെ വളര്‍ച്ചാ നിരക്ക് 0.4% ആയി കുറയ്ക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

യുഎസിന്റെ പുതിയ നിലപാട് യുകെയുടെ സമ്പത്ത് രംഗത്തെ വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നത്. ഇതു കൂടെ പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയനും ആയിട്ടുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബ്രക്‌സിറ്റ് രാഷ്ട്രീയ വിഷയം ആയി മാത്രം കണ്ട പാര്‍ട്ടികളാണ് പ്രശ്നം വഷളാക്കിയത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions