യു.കെ.വാര്‍ത്തകള്‍

ദീപാവലി ആഘോഷത്തില്‍ മദ്യവും, മാംസവും; വിശ്വാസികളോട് മാപ്പ് പറഞ്ഞ് ഡൗണിംഗ് സ്ട്രീറ്റ്

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ മദ്യവും, മാംസവും വിളമ്പിയ സംഭവത്തില്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറഞ്ഞ് ഡൗണിംഗ് സ്ട്രീറ്റ്. സംഭവം വിവാദമായതോടെയാണ് പരിപാടി സംഘടിപ്പിച്ചതില്‍ അബദ്ധം പിണഞ്ഞതായും, ഇത് ആവര്‍ത്തിക്കില്ലെന്നും നം. 10 വ്യക്തമാക്കിയത്.

ഹിന്ദു വിശ്വാസപ്രകാരം മദ്യത്തിനും, മാംസത്തിനും വിലക്കുകള്‍ ഇല്ലെങ്കിലും പലരും മദ്യപിക്കാന്‍ തയ്യാറാകാത്തതും, വെജിറ്റേറിയന്‍ ശീലമാക്കിയവരുമാണ്. പ്രത്യേകിച്ച് ദീപാവലി പോലുള്ള ആഘോഷങ്ങളില്‍ നിന്നും ഇതിനെ പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍ത്തുകയും ചെയ്യാറുണ്ട്.

എന്നാല്‍ ഇതിന് വിപരീതമായി കീര്‍ സ്റ്റാര്‍മറുടെ ഓഫീസ് ദീപാവലി ആഘോഷം സംഘടിപ്പിച്ചതില്‍ ലെസ്റ്റര്‍ ഈസ്റ്റില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി ശിവാനി രാജ ഉള്‍പ്പെടെയുള്ള ആശങ്ക രേഖപ്പെടുത്തി. അറിവില്ലായ്മയില്‍ നിരാശയുണ്ടെന്നാണ് ഇവര്‍ പ്രതികരിച്ചത്.

'ഡൗണിംഗ് സ്ട്രീറ്റിലേക്ക് ദീപാവലി ആഘോഷിക്കുന്ന സമൂഹങ്ങളെ സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രിക്ക് സന്തോഷമുണ്ട്. ബ്രിട്ടീഷ് ഹിന്ദു, സിഖ്, ജെയിന്‍ വിഭാഗങ്ങള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ആദരവ് അര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ പരിപാടി സംഘടിപ്പിക്കുന്നതില്‍ ഒരു വീഴ്ചയുണ്ടായി. ഇക്കാര്യത്തില്‍ ഉയര്‍ന്ന ആശങ്ക മനസ്സിലാക്കുന്നു. ഇതില്‍ ഖേദം അറിയിക്കുകയും, ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയുമാണ്', നം. 10 വക്താവ് വിശദീകരിച്ചു.

2009 മുതലാണ് ഡൗണിംഗ് സ്ട്രീറ്റും ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് തുടങ്ങിയത്. ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായി റിഷി സുനാക് എത്തിയതോടെ ആഘോഷങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിച്ചു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions