ഒരു തെറ്റും ചെയ്യാതെ ആളുമാറി ക്രൂരമായ ആക്രമണത്തിന് ഇരയായി കൗമാരക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. ജനുവരി 27ന് ബ്രിസ്റ്റോളിലെ ഹാര്‍ട്ട്ക്ലിഫില്‍ മാക്‌സ് ഡിക്‌സണ്‍ (16), മേസണ്‍ റിസ്റ്റ് (15)എന്നീ കൗമാരക്കാരാണ് കൊല്ലപ്പെട്ടത്. കേസില്‍ നാലു കൗമാരക്കാരും 45 വയസുകാരനും കുറ്റക്കാരെന്ന് കണ്ടെത്തി.
കൊല നടന്ന ദിവസം മാക്‌സും മേസണും ഹാര്‍ട്ട്ക്ലിഫിലെ ഒരു വീടിന് നേരെ ആക്രമിച്ചെന്ന തെറ്റിദ്ധാരണയാണ് കൊലയിലേക്ക് നയിച്ചത്.
ആറാഴ്ച വിചാരണയ്ക്ക് പിന്നാലെ റിലേ ടോളിവര്‍ (18), 16 കാരന്‍, 17 കാരന്‍, ഡ്രൈവര്‍ ആന്റണി സ്‌നൂക്ക് എന്നിവര്‍ക്കാണ് ശിക്ഷ ലഭിക്കുക. മേസന്റെ കൊലയില്‍ പങ്കുണ്ടെന്ന് സമ്മതിച്ച 15 കാരന് മാക്‌സിന്റെ കൊലയിലും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി.
നോള്‍ വെസ്റ്റില്‍ വച്ച് പുലര്‍ച്ചെയായിരുന്നു ആക്രമണം. 33 സെക്കന്റ് മാത്രം നീണ്ട ആക്രമണത്തില്‍ തെറ്റിദ്ധാരണയുടെ പുറത്ത് പിസ വാങ്ങാന്‍ പുറപ്പെട്ടവരെ ആക്രമിക്കുകയായിരുന്നു. മേസന്റെ വീട്ടിലെ ക്യാമറ ഉള്‍പ്പെടെ സിസിടിവിയും ഡോര്‍ബെല്‍ ദൃശ്യങ്ങളും ഗുണകരമായി. ആക്രമണവും ഓഡി കാറിലെത്തുന്ന അക്രമികളുടെ ദൃശ്യവും പുറത്തുവന്നു. ആക്രമണത്തിന് പിന്നാലെ കുട്ടികളെ തെരുവില്‍ പരിക്കുകളോടെ ഉപേക്ഷിക്കുകയായിരുന്നു.