സിനിമ

മുഖംമൂടി അണിഞ്ഞുനടക്കുന്നവന്‍, ഇത് പകവീട്ടല്‍'; നടന്‍ ധനുഷിനെതിരെ നിയമനടപടിക്ക് നയന്‍താര

തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ ​പി​റ​ന്നാ​ള്‍​ ​ദി​ന​മാ​യ​ ​ന​വം​ബര്‍​ 18​ന് ​'​ന​യ​ന്‍​താ​ര​:​ ​ബി​യോ​ണ്ട് ​ദ​ ​ഫെ​യ​റി​ ​ടേ​ല്‍​’​ ​എ​ന്ന​ ​ഡോ​ക്യു​-​ഫി​ലിം​ ​നെ​റ്റ്ഫ്ലി​ക്‌സില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിനിടെ നടനും നി‌ര്‍മാതാവും സംവിധായകനുമായ ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.

2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. ചിത്രത്തിന്റെ സംവിധാനം വിഘ്‌നേഷ് ശിവനും നിര്‍മാതാവ് ധനുഷുമായിരുന്നു. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. നിര്‍മാതാവായ ധനുഷ് എന്‍ഒസി (നോണ്‍ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാത്തതിനാല്‍ നാനും റൗഡി താന്‍ എന്ന സിനിമ തന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനായില്ലെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നയന്‍താര പറയുന്നു.

'ചിത്രത്തിലെ പാട്ടുകളായിരുന്നു എന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും മികച്ചത്. എന്നാല്‍ രണ്ടുവര്‍ഷത്തോളം അഭ്യര്‍ത്ഥിച്ചിട്ടും ധനുഷ് എന്‍ഒസി നല്‍കാത്തതിനാല്‍ അത് ഉപേക്ഷിക്കേണ്ടി വന്നു. ചിത്രത്തിലെ പാട്ടുകളോ രംഗങ്ങളോ ഫോട്ടോഗ്രാഫുകളോ പോലും ഉപയോഗിക്കാന്‍ താങ്കള്‍ അനുമതി നിഷേധിച്ചു. നിങ്ങളുടെ വ്യക്തിപരമായ പകയാണ് ഇതിന് കാരണം.

ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിനുശേഷം താങ്കളയച്ച വക്കീല്‍ നോട്ടീസ് ആണ് ഏറെ ഞെട്ടിച്ചത്. സിനിമയിലെ പിന്നണി ദൃശ്യങ്ങള്‍ അതും ഞങ്ങളുടെ ഉപകരണങ്ങളില്‍ ഷൂട്ട് ചെയ്ത വെറും മൂന്ന് സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നിങ്ങള്‍ പത്ത് കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഞങ്ങളിത് നിയമപരമായി തന്നെ നേരിടും.

ചിത്രം ഒരു വലിയ ബ്ളോക്ക്‌ബസ്റ്ററായത് നിങ്ങളുടെ ഈഗോയെ ബാധിച്ചു. ലോകത്തിന് മുന്നില്‍ മുഖം മൂടി അണിഞ്ഞാണ് നിങ്ങള്‍ നടക്കുന്നത്. ലോകം എല്ലാവര്‍ക്കും ഉള്ളതാണ്. സിനിമ പാരമ്പര്യമില്ലാത്ത ഒരാള്‍ വലിയ വിജയങ്ങള്‍ നേടുന്നത് നല്ലതാണെന്ന് മനസിലാക്കണം, നിങ്ങള്‍ക്കറിയാവുന്നവരും ജീവിത്തില്‍ മുന്നോട്ട് വരട്ടെ'-നയന്‍താര പോസ്റ്റില്‍ വ്യക്തമാക്കി.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions