സിനിമ

നയന്‍താരയ്ക്ക് പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

ധനുഷിനെതിരെ തുറന്ന യുദ്ധവുമായി രംഗത്തെത്തിയ നയന്‍താരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാളി താരങ്ങളും. ധനുഷിന്റെ നായികമാരായി വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതി തിരുവോത്ത്, നസ്രിയ, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നയന്‍താരയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

ലവ്, ഫയര്‍ തുടങ്ങിയ സ്‌മൈലി കമന്റ് ആയി രേഖപ്പെടുത്തി കൊണ്ടാണ് പാര്‍വതിയുടെ പിന്തുണ. പാര്‍വതിയുടെ കമന്റിന് നയന്‍താരയും ലൈക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് ആദരവ് തോന്നുന്നുവെന്ന് നടി ഇഷ തല്‍വാര്‍ കുറിച്ചു. അനുപമ പരമേശ്വരന്‍, ഗൗരി കിഷന്‍, അഞ്ജു കുര്യന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ എന്നിവര്‍ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്.

നിങ്ങള്‍ ഒരു പ്രധാന വിഷയമാണ് ശ്രദ്ധയില്‍ കൊണ്ടു വന്നിരിക്കുന്നത്. കലാകാരന്മാര്‍ക്ക്, പ്രത്യേകിച്ച് അഭിനേത്രികള്‍ക്ക് നമ്മുടെ ബൗദ്ധിക സ്വത്തില്‍ അവകാശമില്ല. കരാര്‍ തൊഴിലാളിക്ക് പകരം ഒരു ഓഹരി ഉടമയുടെ സ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യവസ്ഥാപരമായ മാറ്റം കൊണ്ടുവരേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു' എന്നാണ് നടി ഗായത്രി ശങ്കറിന്റെ പ്രതികരണം.

ധനുഷിനെതിരെയുള്ള നയന്‍താരയുടെ ഗുരുതര വെളിപ്പെടുത്തലുകള്‍ സിനിമാ പ്രവര്‍ത്തകരെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം.

നയന്‍താര-വിഘ്‌നേശ് വിവാഹവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ഡോക്യുമെന്ററിയിന്‍ നാനും റൗഡി താന്‍ സിനിമയുടെ മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതില്‍ ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു എന്നാണ് നയന്‍താര പറയുന്നത്. ധനുഷ് നിരന്തരമായി ദ്രോഹിക്കുന്നുവെന്നും നീചമായ പ്രവര്‍ത്തിയാണിതെന്നും നയന്‍താര പറയുന്നുണ്ട്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions