യു.കെ.വാര്‍ത്തകള്‍

ബ്രാഡ്ഫോര്‍ഡില്‍ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി ബ്രാഡ്ഫോര്‍ഡില്‍ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഒന്നര വര്‍ഷം മുമ്പ് യുകെയിലെത്തിയ ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെ (35) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രാഡ്‌ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലിചെയ്തു വരുകയായിരുന്നു വൈശാഖ്. മൂന്നാഴ്ച മുമ്പാണ് വൈശാഖിന്റെ ഭാര്യ ശരണ്യ എ ശങ്കര്‍ യുകെയിലേക്ക് എത്തിയത്.

പിന്നാലെ എത്തിയത് മരണ വാര്‍ത്തയാണ്. 2022 ജൂലൈയിലാണ് വൈശാഖ് വിവാഹിതനായത്. തുടര്‍ന്ന് ഏറെ നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് വൈശാഖ് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ യുകെയിലേക്ക് എത്തിയത്. ദാമ്പത്യ ജീവിതം രണ്ടു വര്‍ഷം പിന്നിടവേയാണ് ഭാര്യയും യുകെയിലേക്ക് എത്തിയത്. ഈമാസം ഒന്നാം തീയതി വൈശാഖിന്റെ ജന്മദിനം കൂടിയായിരുന്നു. എന്നാല്‍ അതിനിടയിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളേയും ഞെട്ടിച്ച് മരണ വാര്‍ത്ത എത്തിയത്.

മികച്ചൊരു ഗായകന്‍ കൂടിയായിരുന്നു വൈശാഖ്. ബ്രാഡ്‌ഫോര്‍ഡിലെ കലാസാംസ്‌കാരിക രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ബ്രാഡ്‌ഫോര്‍ഡിലെ മലയാളി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്ന വൈശാഖിന്റെ മരണം കടുത്ത ഞെട്ടലാണ് പ്രാദേശിക സമൂഹത്തിലുണ്ടാക്കിയിരിക്കുന്നത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions