യുകെയില്‍ സഹ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച മലയാളി കൗമാരക്കാരന് ജീവപര്യന്തം
യുകെയില്‍ തന്റെ കാമുകിയുമായി പ്രണയത്തിലായ സഹ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍
ശ്രമിച്ച മലയാളി കൗമാരക്കാരന് ജീവപര്യന്തം.16 കാരനായ കെവിന്‍ ബിജിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. സ്വന്തം കാമുകിയുമായി പ്രണയത്തിലായ വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ സ്‌നാപ്പ് ചാറ്റിലൂടെ വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കെവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
കെവിന്‍ ബിജിയാണ് കാമുകിയുടെ പേരില്‍ സുഹൃത്തിന് മെസ്സേജ് അയച്ചുവരുത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ആണ് സംഭവം. രണ്ട് ആണ്‍കുട്ടികളും ഒരേ സ്‌കിസ്ത് ഫോം കോളേജിലാണ് പഠിച്ചിരുന്നത്. ഇരുവരും ഒരേ പെണ്‍കുട്ടിയെ ഇഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.
പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിന്നും ലൈംഗീക ബന്ധത്തിന് ക്ഷണിച്ചുകൊണ്ടുള്ള സ്‌നാപ് ചാറ്റ് സന്ദേശം ഇരയായ ആണ്‍കുട്ടിക്ക് ലഭിക്കുമ്പോള്‍ വീട്ടിലായിരുന്നു. ലിവര്‍പൂളിലെ എയ്ഗ്ബര്‍ത്തിലെ ഹെയില്‍ഷാം റോഡില്‍ നിന്ന് മാറിയുള്ള ഒരു സൈഡ് സ്ട്രീറ്റിലാണ് ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിച്ത്. എന്നാല്‍ തന്റെ പദ്ധതി നടപ്പിലാക്കുവാന്‍ കെവിന്‍ ബിജി ഉടന്‍ തന്നെ വെട്ടുകത്തിയെടുത്തി ആണ്‍കുട്ടിക്ക് മേല്‍ കുത്തുകയായിരുന്നു. അത് എന്റെ പെണ്ണാണ് എന്നു പറഞ്ഞായിരുന്നു ആക്രമണം.
ഇരയായ ആണ്‍കുട്ടി തന്റെ ബൈക്ക് ഉപയോഗിച്ച് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുത്തേറ്റു. നെഞ്ചില്‍ രണ്ടുതവണ കുത്തേറ്റു. എഴുന്നേറ്റതിന് ശേഷം തന്റെ ബൈക്കില്‍ പ്രദേശത്തു നിന്ന് വല്ല വിധേനയും രക്ഷപ്പെടുവാന്‍ ഇരയായ ആണ്‍കുട്ടിക്ക് സാധിച്ചു. ഐന്‍ട്രീ ഹോസ്പിറ്റലില്‍ എത്തിച്ചു അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവന്‍ രക്ഷിച്ചത്.
പ്രായം കണക്കാക്കി സാധാരണ പ്രതിയുടെ പേരു മാധ്യമങ്ങള്‍ പുറത്തുവിടാറില്ല. എന്നാല്‍ കുറ്റകൃത്യത്തിന്റെ ആഴം കണക്കിലെടുത്ത് ജഡ്ജി തന്നെയാണ് പ്രതിയുടെ പേര് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നല്‍കാന്‍ ഉത്തരവിട്ടത്. ഇത് ബോധപൂര്‍വ്വം ആസൂത്രണം നടത്തിയുള്ള കൊലപാതകമെന്ന് കോടതി വിലയിരുത്തി. ഭാഗ്യം കൊണ്ട് മാത്രമാണ് ഇരയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.
2022ല്‍ 14 വയസുള്ളപ്പോള്‍ പ്രതി ഇത്തരത്തില്‍ മറ്റൊരു ആക്രമണ സംഭവത്തില്‍ ഉള്‍പ്പെട്ടതായി കോടതി കണ്ടെത്തി. അതിനാലാണ് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്.