യു.കെ.വാര്‍ത്തകള്‍

കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ പണപ്പെരുപ്പത്തിന്റെ മൂന്നിരട്ടി വര്‍ധന വരുത്താന്‍ ലോക്കല്‍ അധികൃതര്‍ക്ക് അനുമതി

കുടുംബങ്ങള്‍ക്ക് ആഘാതമായി കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ പണപ്പെരുപ്പത്തിന്റെ മൂന്നിരട്ടി വര്‍ധന വരും. പണപ്പെരുപ്പത്തിന്റെ മൂന്നിരട്ടി നിരക്കില്‍ കൗണ്‍സില്‍ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അനുമതി നല്‍കിയത് രാജ്യത്തെ പത്തിലൊന്ന് കുടുംബങ്ങള്‍ക്ക് 3000 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ സമ്മാനിക്കുമെന്ന് മുന്നറിയിപ്പ്. 5 ശതമാനം ക്യാപ്പ് നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ ഏപ്രില്‍ മാസത്തില്‍ 109 പൗണ്ട് വര്‍ദ്ധിച്ച് 2280 പൗണ്ടായി നിരക്ക് ഉയര്‍ത്തും.

2025-26 വര്‍ഷത്തില്‍ ഏകദേശം 2.5 മില്ല്യണ്‍ കുടുംബങ്ങള്‍ 3000 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് ബില്‍ നല്‍കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. നിലവില്‍ 436,000 പേരാണ് ഈ നിരക്കില്‍ ബില്‍ അടയ്ക്കുന്നത്. പുതിയ നിരക്കുകള്‍ എല്ലാ കുടുംബങ്ങളുടെയും 9.6 ശതമാനം വരും. ആറ് വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും വളരെ വിഭിന്നമാണ് ഈ അവസ്ഥ. ആ ഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ഒരു പ്രോപ്പര്‍ട്ടിക്ക് പോലും 4000 പൗണ്ടില്‍ കൂടുതല്‍ ബില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ 139,000 ഭവനഉടമകള്‍ക്ക് ഇന്ന് ഇതൊരു യാഥാര്‍ത്ഥ്യമാണ്. അടുത്ത ഏപ്രിലില്‍ ഈ എണ്ണം 375,000 ആയാണ് കുതിച്ചുയരുക. എക്‌സ്റ്റെന്‍ഷനും, മെച്ചപ്പെടുത്തലും നടത്തിയ വീടുകളുടെ റീവാല്യൂവേഷന്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഇത് തള്ളിക്കളയാന്‍ ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് തയ്യാറായില്ല. ഇത് സംഭവിച്ചാല്‍ ഇത്തരം മാറ്റം വരുത്തിയ വീടുകളുടെ കൗണ്‍സില്‍ ടാക്‌സ് വീണ്ടും ഉയരും.

കഴിഞ്ഞ വര്‍ഷം ഏകദേശം 10.1 മില്ല്യണ്‍ ഭവനങ്ങള്‍ക്കാണ് 2000 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് നല്‍കിയത്. ഇംഗ്ലണ്ടിലെ ഏകദേശം 25.6 മില്ല്യണ്‍ ഭവനങ്ങളുടെ 39.6 ശതമാനമാണ് ഇതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ വര്‍ധനയ്ക്കുള്ള ക്യാപ്പ് മൂലം ഏകദേശം 12.2 മില്ല്യണ്‍ വീടുകള്‍ വര്‍ഷത്തില്‍ 2000 പൗണ്ടിന് മുകളില്‍ കൗണ്‍സില്‍ ടാക്‌സ് നല്‍കുന്ന നിലയിലേക്ക് എത്തും.

ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ധനവിന് കളമൊരുക്കിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് അവതരണം രണ്ടാഴ്ച പിന്നിടുന്നതിന് മുന്‍പാണ് പുതിയ ആഘാതം.

ടോറി ഭരണത്തില്‍ സമാനമായ കൗണ്‍സില്‍ ടാക്‌സ് വര്‍ധനവുകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കടുത്ത വിമര്‍ശനം നടത്തിയവരാണ് ലേബര്‍ പാര്‍ട്ടിക്കാര്‍. ജീവിതച്ചെലവ് കുറയ്ക്കാന്‍ ഈ നികുതി മരവിപ്പിച്ച് നിര്‍ത്തുമെന്നായിരുന്നു കീര്‍ സ്റ്റാര്‍മറുടെ നിലപാട്. എന്നാല്‍ ഈ നിലപാട് ഭരണത്തിലെത്തിയപ്പോള്‍ ലേബര്‍ മാറ്റി.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions