ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ സോഫ്റ്റ് വെയര്‍ സിസ്റ്റം തകരാറിലായതോടെ നിരവധി സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരാണ് യാത്രാ ദുരിതത്തിലായത്. ടൂര്‍ പോകാനെത്തിയവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ചിലര്‍ വിമാനത്തിനുള്ളില്‍ പറക്കുന്നതും കാത്ത് ഇരുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ ലഗേജിനായി മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിലായി.
ഡിജിറ്റലായി ഫൈല്‍ ചെയ്യുന്ന പൈലറ്റ് പ്ലാനുകളിലാണ് സോഫ്റ്റ് വെയര്‍ പിഴവു സംഭവിച്ചതെന്നാണ് സൂചന. ഹീത്രൂ ഓപ്പറേഷന്‍ സെന്ററിലെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അറിയിക്കേണ്ട അവസ്ഥയിലായി പൈലറ്റുമാര്‍. വിമാനത്തില്‍ കയറ്റുന്ന ലഗേജുകള്‍, ഇന്ധനം, യാത്രക്കാര്‍ എന്നിവയുടെ ഭാരം എന്നിവ ഉള്‍പ്പെടുത്തുന്ന ലോഡ് ഷീറ്റ് ഫയല്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.
നിലവില്‍ സോഫ്റ്റ് വെയര്‍ പ്രശ്‌ന പരിഹാരം ഉണ്ടായെങ്കിലും തകിടം മറഞ്ഞ കാര്യങ്ങള്‍ നേരെയാക്കാനുള്ള ശ്രമം തുടരുകയാണ്.
യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്ഷമ ചോദിച്ചു. സാങ്കേതിക പിഴവിന്റെ പേരില്‍ പലപ്പോഴായി യാത്രാ ദുരിതം നേടുകയാണെന്ന് ചില യാത്രക്കാര്‍ പ്രതികരിച്ചു. പലരും വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് സര്‍വീസ് വൈകുമെന്നോ റദ്ദാക്കുമെന്നോ സന്ദേശം ലഭിച്ചത്.