ഈസ്റ്റ് ലണ്ടനില്‍ കാര്‍ ഡിക്കിയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ പ്രതിയായ ഭര്‍ത്താവ് മുങ്ങി. ഇന്ത്യന്‍ വംശജയായ 24 കാരി ഹര്‍ഷിത ബെല്ലയാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന് പിന്നിലിട്ട് വഴിയരികില്‍ ഉപേക്ഷിച്ച 23 കാരനായ ഭര്‍ത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായിട്ടാണ് സംശയം. പ്രതി ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെന്ന സംശയത്തിലാണ് പൊലീസ്.
വിവാഹം കഴിഞ്ഞ് ഹര്‍ഷിത യുകെയില്‍ എത്തിയിട്ട് വെറും എട്ടു മാസം മാത്രം ആയപ്പോഴാണ് ക്രൂര കൊപാതകം. ഹര്‍ഷിതയ്ക്ക് നീതി തേടി കുടുംബം രംഗത്തുവന്നു. തങ്ങളുടെ ലോകം കീഴ്‌മേല്‍ മറിഞ്ഞപോലെയെന്നാണ് ഹര്‍ഷികയുടെ സഹോദരി സോണിയ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായവും തേടിയേക്കാം.
പങ്കജിനെ വിവാഹം ചെയ്ത് ഹര്‍ഷിത മാര്‍ച്ചിലാണ് യുകെയില്‍ എത്തിയത്. കഴിഞ്ഞാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ മാസം ആദ്യം കോര്‍ബിയയില്‍ വച്ച് യുവതി കൊല്ലപ്പെട്ടെന്നാണ് സംശയം. അമ്മ സുദേഷ് കുമാരിയോട് ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുമെന്ന് ഹര്‍ഷിത പറഞ്ഞിരുന്നു. പലപ്പോഴും ശാരീരിക പീഡനമേറ്റതായിട്ടാണ് അമ്മയോട് ഇവര്‍ വെളിപ്പെടുത്തിയത്.