നടി കീര്‍ത്തി സുരേഷ് വിവാഹിത ആകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടില്‍ ആണ് വരനെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുകയാണ് ആന്റണി എന്നാണ് വിവരം.
അടുത്ത മാസം ഗോവയില്‍ വച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. ഡിസംബര്‍ 11, 12 തീയതികളിലായിരിക്കും വിവാഹം. ഇതുവരെ നടിയോ കുടുംബാംഗങ്ങളോ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ വിവാഹ പ്രഖ്യാപനം ഉണ്ടായേക്കും.
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി. നേരത്തെ വ്യസായിയായ ഫര്‍ഹാനുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹം വെെകാതെയുണ്ടാകുമെന്നും ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ നടി തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്. പിന്നാലെ അനിരുദ്ധ് രവിചന്ദറുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു.
2000 തുടക്കത്തില്‍ ബാലതാരമായാണ് കീര്‍ത്തി സിനിമാ ലോകത്ത് എത്തിയത്. ഗീതാഞ്ജലി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തിലെത്തി. ഇന്ന് തമിഴ്, തെലുങ്ക് അടക്കമുള്ള മേഖലയില്‍ മുന്‍നിര അഭിനേതാക്കളില്‍ ഒരാളാണ്. ഇതിഹാസ താരം സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിലെ അഭിനയത്തിന് അവര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.