ക്രിസ്തുമസ് ദിനത്തില്‍ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലര്‍ പുറത്ത്
മോഹന്‍ലാല്‍ ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാറോസിന്റെ ട്രെയ്‌ലര്‍ പുറത്ത്. തന്റെ 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്നു എന്നതാണ് ബാറോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ത്രി ഡിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററിലെത്തും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടാന്‍ പറ്റുന്ന ചിത്രമായിരിക്കും ബാറോസ് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോ പുന്നൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു ഹോളിവുഡ് ടച്ച് ഫീല്‍ ചെയ്യുന്ന ട്രെയ്‌ലര്‍ ഇപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ക്രിസ്തുമസ് കാലവും അവധിയും എന്നതിനേക്കാള്‍ ഉപരി മോഹന്‍ലാലിനെ സംബന്ധിച്ച് മറ്റൊരു പ്രത്യേകതയും അന്നത്തെ ദിവസത്തിനുണ്ട്. മോഹന്‍ലാലിന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളും, കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴ് റിലീസ് ആയതും ഇതുപോലെ ഒരു ഡിസംബര്‍ 25 നാണ്. ട്രെയ്‌ലര്‍