പതിമൂന്നു കാരനായ മകന് പ്രണയ നൈരാശ്യം വന്നപ്പോള്‍ ഒരച്ഛന്‍ ചെയ്തത് കേട്ടുകേള്‍വിയില്ലാത്ത കാര്യം. 13 കാരന് പ്രണയ നൈരാശ്യമുണ്ടായപ്പോള്‍ അച്ഛന്‍ രണ്ടു ലൈംഗീക തൊഴിലാളികളെ ഏര്‍പ്പാടാക്കുകയും ധൈര്യത്തിനായി മകന് കഞ്ചാവ് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
മകന്റെ നിരാശ കണ്ടുള്ള വേദനയിലാണ് താന്‍ ഇതെല്ലാം ചെയ്യുന്നതെന്നാണ് അച്ഛന്റെ ന്യായീകരണം. ഈ വാദം തള്ളിയ കോടതി പിതാവിന് നാലു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു.
തെക്ക് കിഴക്കന്‍ ലണ്ടനിലെ ബ്രോംലിയിലെ ഒരു ഹോട്ടലിലേക്കാണ് ഇയാള്‍ മകന് വേണ്ടി രണ്ട് ലൈംഗീക തൊഴിലാളികളെ വിളിച്ചുവരുത്തിയത്.
26 കാരിയുമായി ലൈംഗീക ബന്ധത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞ മകനോട് നീ വേസ്റ്റാണെന്ന് അച്ഛന്‍ മറുപടി നല്‍കുകയും ചെയ്തത്രെ. ധൈര്യത്തിനായി കഞ്ചാവും വാഗ്ദാനം ചെയ്തു. ഇതിന് തനിക്ക് 13 വയസ്സേ ആയിട്ടുള്ളൂ എന്നാണ് മകന്‍ മറുപടി നല്‍കിയത്.
മകന്‍ ഹോട്ടലില്‍ എത്തുമ്പോഴേക്കും ഇയാള്‍ ലൈംഗിക തൊഴിലാളികളെ അവിടെ എത്തിച്ചിരുന്നു. മകന് 18 വയസ്സ് ആയി എന്നാണ് ഇയാള്‍ അവരോട് പറഞ്ഞിരുന്നത്. പിന്നീട് മകനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോവുകയും, 26 കാരിയ്‌ക്കൊപ്പം ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു.