യു.കെ.വാര്‍ത്തകള്‍

കാറിടിച്ചു സൈക്കിള്‍ യാത്രക്കാരി കൊല്ലപ്പെട്ട കേസില്‍ മലയാളി ഡ്രൈവര്‍ സീന ചാക്കോയ്ക്ക് 4 വര്‍ഷത്തെ തടവ് ശിക്ഷ

മലയാളികള്‍ ആശങ്കയോടെ കാത്തിരുന്ന ഹിറ്റ് ആന്‍ഡ് റണ്‍ കേസിലെ കോടതി വിധി പുറത്തു വന്നപ്പോള്‍ മലയാളി ഡ്രൈവര്‍ സീന ചാക്കോ(42)യ്ക്ക് നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ. നാലു മക്കളുള്ള അമ്മയായ സീനയ്ക്ക് ലഭിച്ച ശിക്ഷ മലയാളി സമൂഹത്തിനു വേദനയായി. യാത്രക്കാരിയെ ഇടിച്ചിട്ടു കാര്‍ നിര്‍ത്താതെ പോകുകയും കാറില്‍ കുടുങ്ങിയ നിലയില്‍ സൈക്കിളുമായി മുന്നോട്ടു പോകുകയും ചെയ്ത സീനയുടെ കാറിനെ പുറകെ എത്തിയ ഡ്രൈവര്‍ ചേസ് ചെയ്തു പിടിക്കുകയായിരുന്നു. ഇതാണ് ശിക്ഷ കൂടാനിടയാക്കിയത്.


അപകടം ഉണ്ടായ ആദ്യ ഷോക്കില്‍ കാര്‍ നിര്‍ത്തുന്നതില്‍ താന്‍ പരാജയപ്പെട്ടിരുന്നു എന്ന് സീന കോടതിയില്‍ സമ്മതിച്ചിരുന്നു. കേസിനെ തുടര്‍ന്ന് അറസ്റ്റില്‍ ആയതു മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന സീനയ്ക്ക് ഈ മാസം 21 (വ്യാഴാഴ്ച) നാണു ചെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. തുടക്കത്തില്‍ പോലീസ് നിസാര കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തതെങ്കിലും അപകടത്തെ തുടര്‍ന്ന് 62കാരിയായ എമ്മ സ്മോള്‍വൂഡ് നാലു ദിവസത്തെ ചികിത്സയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുക ആയിരുന്നു.

സെപ്റ്റംബര്‍ 14നാണു കേസിന് ആസ്പദമായ അപകടം സംഭവിക്കുന്നത്. സെപ്റ്റംബര്‍ 17 നാണു എമ്മയുടെ മരണം സംഭവിക്കുന്നത്. ഇതോടെ പോലീസ് ഗുരുതര വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് കേസ് കോടതിയില്‍ എത്തിച്ചത്.

ഒരു സിനിമ ദൃശ്യത്തില്‍ പോലും കാണാനാകാത്ത വിധം ഭയപ്പെടുത്തുന്ന നിലയിലാണ് അപകടം സംഭവിച്ചത് എന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നതായി സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്‍ റേസ് സിം വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ അപകടകരമായ വിധത്തില്‍ ഒരാളും ഡ്രൈവ് ചെയ്യരുതെന്നും അദ്ദേഹം കേസ് ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സുരക്ഷിത ഡ്രൈവിംഗിന്റെ പ്രാധാന്യം എല്ലാവരുടെയും സുരക്ഷയ്ക്ക് ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാകുന്നു.


എമ്മ സ്മോളിവുഡിന്റെ മരണത്തെ തുടര്‍ന്നുള്ള ഇന്‍ക്വസ്റ്റ് അടുത്ത വര്‍ഷം ഏപ്രില്‍ 20 വാറിംഗ്ടണ്‍ കൊറോണര്‍ കോടതിയില്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്ത് ചെയ്യാനാകും എന്ന കാര്യവും കോടതി നിരീക്ഷിക്കും. ഗള്‍ഫില്‍ ജീവിച്ചിരുന്ന സീനയും കുടുംബവും മക്കളുടെ സുരക്ഷിത ഭാവിയോര്‍ത്താണ് യുകെയിലേക്ക് കെയര്‍ വിസയില്‍ ജോലിക്കെത്തിയത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions